Sivagiri
10,11, 12 തീയതികളിലാണ് ശിവഗിരിയില്‍ കേന്ദ്രതല പരിഷത്ത്.113-മത് ശാരദാ പ്രതിഷ്ഠാ വാര്‍ഷികവും 63-മത് ശ്രീനാരായണ ധര്‍മ്മമീമാംസാ പരിഷത്തുമാണ് നടക്കുക. ചിത്രാപൗര്‍ണമി വേളയിലായിരുന്നു ഗുരുദേവന്‍ അറിവിന്‍റെ ദേവതയായി ശാരദാദേവിയെ പ്രതിഷ്ഠിച്ചത്. പ്രതിഷ്ഠാ വാര്‍ഷികം വിജ്ഞാനോത്സവമായി പഠന ക്ലാസുകളാണ് ശിവഗിരിയിലും നാടാകെയും സംഘടിപ്പിക്കുന്നത്. മഠത്തിന്‍റെ പോഷക സംഘടന ഗുരുധര്‍മ്മ പ്രചരണ സഭയാണ് നാടാകെയുള്ള പരിഷത്തുകള്‍ക്ക് നേതൃത്വം വഹിച്ചത്. 10, 11, 12 തീയതികളില്‍ ഗുരുദേവദര്‍ശനവും കൃതികളും മറ്റാനുകാലിക വിഷയങ്ങളും ശിവഗിരി പരിഷത്തില്‍ പഠനവിധേയമാകും. ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരും മറ്റു പ്രമുഖ വ്യക്തികളുമാണ് ക്ലാസുകള്‍ നയിക്കുക. നാടിന്‍റെ നാനാഭാഗത്തുനിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പഠിതാക്കള്‍ എത്തിച്ചേരും.

.