One Caste, One Religion, One God for Mankind
Not Ask, Not Say and Not Think about Caste
Progress through Education & Strength through Organization
Liquor is poison. Don't make it, Don't sell it & Don't drink it
Whichever the religion, It suffices, If it makes a better man
One in kind, One in Faith and One in God Of one same womb, of one same form there is no Difference at all
Act that one performs for own sake, should also aim for the well being of others
Vidya kondu prabuddhar avuka – Become enlightened, through Education
Sanghatana kondu shaktar avuka – Become strengthened, through Organization
Prayatnam kondu sampannar avuka – Become prosperous, through Hard work
മനുഷ്യന്‍ കെട്ടുപോയാല്‍ ലോകത്തില്‍ സുഖമുണ്ടായിട്ട് എന്തു പ്രയോജനം ? ജാതി മനുഷ്യനെ കെടുത്തുന്നു. അതുകൊണ്ട് അതാവശ്യമില്ല. ജാതി ഇല്ല. ഉണ്ടെന്നു വിചാരിക്കുന്നത് വിഡ്ഡിത്തമാണ്.
മനുഷ്യനു ജാതിയില്ല എന്നു നാം പറഞ്ഞതായി എഴുതിവയ്ക്കണം. ജാതി ഉണ്ടെന്നുള്ള വിചാരം പോകണം. അതാണ് വേണ്ടത്. ജാതിയെ സൂചിപ്പിക്കുന്ന പേരുകള്‍ ഉപയോഗിക്കരുത്
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്.
ജാതികൊണ്ട് ഒരു ഗുണവുമില്ല. അതു മനുഷ്യരുടെ സ്വാതന്ത്ര്യം തടുക്കുന്നു. ബുദ്ധി നശിപ്പിക്കുന്നു.
മനുഷ്യന്‍ ഒരു ജാതിയായി ജീവിക്കണം.
അധ:കൃതവര്‍ഗ്ഗക്കാര്‍ എന്നൊരു പ്രത്യേക വര്‍ഗ്ഗമില്ല.
മനുഷ്യരുടെ മതം വേഷം ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിനു യാതൊരു ദോഷവുമില്ല.
സൂക്ഷ്മാന്വേഷണത്തെ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ മാത്രമാണ് മതങ്ങള്‍.
സൂക്ഷ്മമറിഞ്ഞവന് മതം പ്രമാണമല്ല. മതത്തിന് അവന്‍ പ്രമാണമാണ്.
മനുഷ്യന്‍ ഒരു ജാതി. അതാണ് നമ്മുടെ മതം.
മതം മാറണമെന്നു തോന്നിയാല്‍ ഉടനെ മാറണം. അതിനു സ്വാതന്ത്ര്യം വേണം.
ആരുടെയും മതസ്വാതന്ത്ര്യത്തെ തടയരുത്.
ആദ്ധ്യാത്മികമോക്ഷത്തിന് മതപരിവര്‍ത്തനം ആവശ്യമില്ല.
മതം എന്ന വാക്കിന്‍റെ നാനാര്‍ത്ഥമാണ് ഭ്രമത്തെ ഉണ്ടാക്കുന്നത്.
എല്ലാ മതങ്ങളുടെയും ഉദ്ദേശ്യം ഒന്നു തന്നെ.
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.
സമബുദ്ധിയോടും സമഭക്തിയോടും കൂടി എല്ലാ മതങ്ങളും എല്ലാവരും പഠിച്ചറിയാനും ലഭിച്ച അറിവിനെ പരസ്പരം സ്നേഹപൂര്‍വ്വം വിനിമയം ചെയ്യാനും ശ്രമിക്കട്ടെ. മത്സരം മതം നിമിത്തമല്ല, മദം നിമിത്തമാണ് എന്ന് അപ്പോള്‍ മനസ്സിലാകും.
എന്‍റെ മതം സത്യം. മറ്റുള്ളതെല്ലാം അസത്യം എന്ന് ആരും പറയരുത്.
മതസാഹിത്യം എങ്ങനെയിരുന്നാലും മനുഷ്യന്‍ ദുഷിച്ചാല്‍ ഫലമില്ല.
ക്രിസ്തുവിനെപ്പോലെ ക്ഷമിക്കണം
തെറ്റായ അറിവ് ഭേദബുദ്ധി സൃഷ്ടിക്കുന്നു.
ഈശ്വരകാര്യാര്‍ത്ഥമായി പോകുന്നവരെ ഈശ്വരന്‍തന്നെ രക്ഷിക്കാതിരിക്കയില്ല.
ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തണം.
ഉത്തമരീതിയിലുള്ള ഈശ്വരാരാധന നല്ലതുതന്നെ.
ക്ഷേത്രങ്ങള്‍ അവയുടെ ഉദ്ദേശ്യങ്ങളെ മുഴുവന്‍ സഫലമാക്കുന്നുണ്ടോ എന്നു നോക്കേണ്ടതാണ്.
ഉത്സവത്തിനും കരിമരുന്നിനും പണം ചെലവഴിക്കരുത്.
കരിയും വേണ്ട കരിമരുന്നും വേണ്ട.
ഭയമുണ്ടാകണമെങ്കില്‍ തന്നില്‍നിന്നന്യമായിട്ട് ഒന്നു വേണം. ആ അന്യമാണ് രണ്ട്. രണ്ടാണ് ഭയത്തിന്‍റെ കാരണം. താന്‍ മാത്രമെ ഉള്ളുവെങ്കില്‍പ്പിന്നെ ആരെ ഭയപ്പെടണം. അതാണ് അദ്വൈതം.
ശുചിത്വം നിഷ്കര്‍ഷയോടുകൂടി പാലിക്കണം.
വീട്ടിലും ശുചിത്വം വേണം. അടുക്കളയില്‍ നിന്നു തുടങ്ങണം
ശൗചമാണ് പ്രധാനം.
ത്യാഗത്തോടുകൂടി കര്‍മ്മം ചെയ്യണം.
ത്യാഗികള്‍ക്ക് മരണത്തെ ഭയമില്ല. അവരാണ് ശരിയായ മനുഷ്യര്‍.
മനുഷ്യനെ സേവിക്കുന്നതിലൂടെ മാത്രമെ ഈശ്വരനെ പൂജിക്കാന്‍ കഴിയൂ.
നിസ്വാര്‍ത്ഥ സേവനത്തിന് എക്കാലവും ഈശ്വരാനുഗ്രഹം ലഭിക്കും.
ക്ഷോഭം ഉണ്ടാവരുത്. ഏതും ശാന്തമായിട്ടുവേണം സാധിക്കേണ്ടത്.
വിദ്യകൊണ്ട് സ്വതന്ത്രരാകുവിന്‍.
പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം.
ജനങ്ങള്‍ക്ക് വിദ്യാഭ്യാസം കൊടുക്കാന്‍ ശ്രമിക്കണം. അവര്‍ക്ക് അറിവുണ്ടാകട്ടെ. അതുതന്നെയാണ് അവരെ നന്നാക്കാനുള്ള മരുന്ന്.
ധനം വിദ്യയാകും. വിദ്യ സേവനമാകും.
സമ്പാദിച്ച അറിവ് കളയരുത്.
ചൊല്ലാന്‍ സുഖമുണ്ടെന്നു കരുതി തെറ്റായ പദം സ്വീകരിക്കരുത്.
വായിച്ചു വളരണം.
വിവേകം താനേ വരുമോ? വരില്ല. യത്നിക്കണം. നല്ല പുസ്തകങ്ങള്‍ വായിക്കണം
ഏതു പ്രവൃത്തിക്കും ഒരുദ്ദേശ്യം വേണം. ഒരു ലക്ഷ്യം.
ഏതു ജോലിയും ചെയ്യാന്‍ മടിക്കരുത്. ചുടലക്കാട് സൂക്ഷിച്ചില്ലേ ഹരിശ്ചന്ദ്രന്‍.
ഏതു പ്രവര്‍ത്തനമാര്‍ഗ്ഗവും തികച്ചും അഹിംസാനിഷ്ഠമായിരിക്കണം
വ്യവസായം കൊണ്ട് അഭിവൃദ്ധിപ്പെടുക.
അമിതലാഭം എടുക്കരുത്.
മടിയന്മാരായി ജീവിക്കുന്ന സമ്പ്രദായം നീതിക്കു നിരക്കാത്തതാണ്.
സമ്പാദ്യം അധികമായാല്‍ ആശ വര്‍ദ്ധിക്കും. തൃപ്തിയാണ് ആവശ്യം.
പണം ആവശ്യത്തിനു പിരിക്കണം. ആഡംബരത്തിനു പിരിക്കരുത്.
ആഡംബരത്തിനു വേണ്ടി പണം ചിലവാക്കരുത്.
അനാവശ്യമായ ധനവ്യയം ഒരു മംഗളകര്‍മ്മത്തിനും ഉണ്ടാവരുത്.
മരണാനന്തര ചടങ്ങുകള്‍ക്കായി പണം അമിതമായി ചെലവിടരുത്.
മിച്ചം വയ്ക്കാന്‍ പഠിക്കണം.
സംഘടന കൊണ്ട് ശക്തരാകുവിന്‍.
വഴക്കുണ്ടായി തമ്മില്‍പ്പിരിയരുത്. യോജിപ്പായിക്കഴിയണം.
സൗകര്യം കിട്ടുമ്പോള്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കണം. തണലുമായി. പഴവുമായി.
അന്ധമായി ഒന്നിനെയും അനുകരിക്കരുത്.
വാദത്തിനുവേണ്ടി വാദിക്കരുത്. സംശയനിവൃത്തിക്കും തത്ത്വപ്രകാശനത്തിനും വേണ്ടി വാദിക്കാം.
കൃഷിയാണ് ജീവരാശികളുടെ നട്ടെല്ല്. അല്ല ലോകത്തിന്‍റെ ജീവന്‍.
ശീലിച്ചാല്‍ ഒന്നും പ്രയാസമില്ല. തീയിലും നടക്കാം.
ആത്മീയവും ലൗകികവും രണ്ടും ഏകോപിച്ചുള്ള പ്രവൃത്തിയാണാവശ്യം.
ധര്‍മ്മമാണ് ലോകത്തെ പ്രവര്‍ത്തിപ്പിക്കുന്നത്.
സത്യം പറയണം. കള്ളം പറയരുത്.
സര്‍വ്വധര്‍മ്മങ്ങളിലും വച്ച് ശ്രേഷ്ഠമായ ധര്‍മ്മം അഹിംസയാണ്.
സത്യം പറയണം. കള്ളം പറയരുത്.
ഒരു വിവാഹത്തില്‍ കൂടിയാല്‍ പത്തുപേര്‍ മാത്രമേ ആകാവൂ. വധുവരന്മാര്‍, അവരുടെ മാതാപിതാക്കന്മാര്‍, ദമ്പതികളുടെ ഓരോ സഖികള്‍, ഒരു പുരോഹിതന്‍, ഒരു പൗരപ്രധാനി. ഇപ്രകാരം പത്തുപേര്‍.
സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നത് സന്താനങ്ങളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നതു പോലെയാണ്.
അഞ്ചു വയസ്സുവരെ കുഞ്ഞിനോട് ദേവനോടെന്നപോലെ പെരുമാറണം.
സ്വാര്‍ത്ഥം വെടിഞ്ഞ് പൊതുജനങ്ങള്‍ക്കുവേണ്ടി പ്രവൃത്തി ചെയ്യുന്നവര്‍ സംന്യാസിമാരാണ്. സംന്യാസി എന്നാല്‍ പരോപകാരിത്യാഗി.
മദ്യം വിഷമാണ്. അതുണ്ടാക്കരുത്. കുടിക്കരുത്. കൊടുക്കരുത്.
ചെത്ത് ഒരു മഹാവ്യാധിയാണ്.
ഒന്നിനെയും ഇതുമാത്രം ശരി എന്നു പ്രമാണമാക്കേണ്ട. എല്ലാറ്റിനേയും ശരി ഏതെന്നുള്ള അന്വേഷണത്തിനു ഉപകരണമാക്കാം.
അഹിംസ, സ്നേഹം, ഐക്യമത്യം ഇവയുടെ മാഹാത്മ്യത്തെ ജനങ്ങളുടെ ഇടയില്‍ പ്രസംഗിക്കുകയും അവയെ അനുഷ്ഠിക്കുകയും ചെയ്യുക.
ബലപ്രയോഗം നല്ലതാണെന്നു നാം കരുതുന്നില്ല.
സ്മൃതിയില്‍ ശൗചം ചെയ്താലും ശ്രുതിയില്‍ കാഷ്ഠിക്കരുത്.
മരിച്ചാല്‍ വ്യസനിക്കാതെയിരിക്കണം. എല്ലാവരെയും കാര്യം പറഞ്ഞു മനസ്സിലാക്കണം. ലഹള കൂടിയിട്ടു ഒരു കാര്യവുമില്ലല്ലോ. മരിച്ചവര്‍ക്കു വല്ലതും ഉണ്ടാവുന്നുണ്ട ങ്കില്‍ തീര്‍ച്ചയായും നിലവിളികൊണ്ട് അവര്‍ക്കു ദോഷമേ ഉള്ളൂ.
ഇഷ്ടം പോലെയുള്ള ജോലി എടുക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യം വേണം.