Sivagiri
നവതി സ്മാരകമായി നിര്‍മ്മിച്ച മന്ദിരം 29ന് 3.30 നു മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാന സ്വാമിയുടെ അധ്യക്ഷതയില്‍ മന്ത്രി വി.എന്‍.വാസവന്‍ മുഖ്യാതിഥിയായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , ട്രഷറര്‍ സ്വാമി ശാരദാനന്ദ , അദ്വൈത വിദ്യാശ്രമം സെക്രട്ടറിയും ശിവഗിരി മഠം സ്കൂള്‍സ് കോര്‍പ്പറേറ്റ് മാനേജരുമായ സ്വാമി വിശാലാനന്ദ തുടങ്ങിയ സന്യാസി ശ്രേഷ്ഠരും ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കും. സ്കൂള്‍ മുഖമണ്ഡപ സമര്‍പ്പണം കെ.ജി. ബാബുരാജന്‍ ബഹറിന്‍ നിര്‍വഹിക്കും. മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ മുഖ്യപ്രഭാഷണങ്ങളും കൊടിക്കുന്നില്‍ സുരേഷ് എം.പി, അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുജാത സുശീലന്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പള്‍ അരുണ്‍, പ്രധാന അധ്യാപിക ബിന്ദു എന്നിവര്‍ പ്രസംഗിക്കും.

അദ്വൈത വിദ്യാശ്രമം സ്കൂൾ നവതി സ്‌മാരക സമുച്ചയ സമർപ്പണം