ആചാര പരിഷ്‌കരണ യാത്ര, 2025 ക്ഷേത്രങ്ങളിൽ മേൽ വസ്ത്രം അഴിപ്പിക്കുന്ന അനാചാരം അവസാനിപ്പിക്കുക. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ശാന്തി നിയമനത്തിന് ജാതി വിവേചനം അവസാനിപ്പിക്കുക. ദേവസ്വം ബോർഡിൻ്റെ ആഭിമുഖ്യത്തിൽ വിശ്വാമാനവികതയ്ക്കായി ഗുരുദേവ കൃതികൾ ക്ഷേത്രങ്ങളിൽ പ്രചരിപ്പിക്കുക.എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള നിവേദനം ട്രാവൻകൂർ ദേവസം ഓഫീസിൽ സമർപ്പിക്കുകയും ദേവസ്വം ബോർഡ് പ്രസിഡന്റുമായി ചർച്ച നടത്തുകയും അനുകൂലമായ നടപടി ഉണ്ടാകും എന്ന് ഉറപ്പാക്കുകയും ചെയ്തു