Sivagiri
ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അറിയിച്ചു.


2023-മാണ്ട് ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനം തീയതിയെ സംബന്ധിച്ച് അല്‍പ്പം വിവാദങ്ങള്‍ തുടരുന്നതായി ശിവഗിരി മഠത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കന്നി 5 നാണ് ഗുരുദേവന്‍റെ മഹാസമാധി ദിനം എന്നതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഇല്ലായെന്ന് തോന്നുന്നു. അതല്ലാതെ മറ്റൊന്ന് ചിന്തിക്കുവാന്‍ പാടില്ലാത്താതുമാകുന്നു. അടുത്ത വര്‍ഷം മഹാസമാധി ദിനം കടന്നു വരുന്നത് സെപ്റ്റംബര്‍ മാസം 22 നാണ്. അതുകൊണ്ട് തന്നെ മഹാസമാധി ദിനാചരണം കന്നി 5 ന് സെപ്റ്റംബര്‍ 22 നാണ് നടത്തേണ്ടത്. ഏതെങ്കിലും പ്രസിദ്ധീകരണങ്ങളില്‍ മനപ്പൂര്‍വ്വമല്ലാതെ വ്യത്യാസങ്ങള്‍ കടന്നുവന്നിട്ടുണ്ടെങ്കില്‍ അത് പിശകാണെന്ന് മനസ്സിലാക്കി ശിവഗിരി മഠത്തിന്‍റെ കലണ്ടര്‍ അനുസരിച്ച് സമാധി ദിനം നടത്തുവാന്‍ ശ്രദ്ധിക്കണമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അറിയിച്ചു. ഗുരുവിന്‍റെ അനന്തരഗാമി ബോധാനന്ദ സ്വാമി സമാധി ദിനം കന്നി 8 ന് സെപ്റ്റംബര്‍ 26 രാത്രി വെളുക്കുമ്പോള്‍ 3.30 ന് നടത്തേണ്ടതാണെന്നും ശിവഗിരി മഠം അറിയിച്ചു.