Sivagiri
പണികള്‍ രാപ്പകലില്ലാതെ നടന്നു വരുന്നു.

തീര്‍ത്ഥാടന കാലത്ത് ലോകത്തിന്‍റെ നാനാഭാഗത്ത് നിന്നുമായി എത്തിച്ചേരുന്ന ലക്ഷണക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് മൂന്ന് നേരവും ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള വിസ്തൃതിയേറിയ ഗുരുപൂജാ അന്നദാന പന്തലിന്‍റെ പണികള്‍ രാപ്പകലില്ലാതെ നടന്നു വരുന്നു.
നിലവിലെ ഗുരുപൂജാമന്ദിരത്തിന് വടക്കുവശം തയ്യാറാകുന്ന പന്തലില്‍ ഒരേ സമയം പരിനായിരങ്ങള്‍ക്കാണ് ഭക്ഷണം കഴിക്കാനാവുക. കോവിഡ് കാലത്തെ മരവിപ്പ് മാറി അനുകൂല കാലാവസ്ഥ ആയതിനാല്‍ ഇത്തവണ അന്‍പത് ലക്ഷത്തോളം തീര്‍ത്ഥാടകരെയാണ് പ്രതീക്ഷിക്കുന്നത്. ഈ ആഴ്ച അവസാനത്തോടെ പന്തല്‍ നിര്‍മ്മാണം പൂര്‍ത്തിയാകും.
ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം നിര്‍വ്വഹിക്കുന്നതിനും സേവന സന്നഗ്ദ്ധരായ നൂറുകണക്കിന് വോളന്‍റിയേഴ്സ് ഇവിടെ അണിനിരക്കും. തീര്‍ത്ഥാടകര്‍ക്ക് ഒന്നിനും ഒരു കുറവും വരാതെയുള്ള ഒരുക്കങ്ങളാണ് ശിവഗിരിക്കുന്നിലും പരിസര പ്രദേശങ്ങളിലും നിറവേറ്റി വരുന്നത്.