

90- മത് ശിവഗിരി തീർത്ഥാടന കപ്പ് : കബഡി മത്സരത്തിൽ ഐ.സി.എഫ് ചെന്നൈജേതാക്കൾ ശിവഗിരി: 90 - മത് ശിവഗിരി തീർത്ഥാടന കപ്പിനു വേണ്ടി ദേശീയ - അന്തർദ്ദേശീയ ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് ശിവഗിരിയിൽ നടത്തിയ കബഡി മത്സരത്തിൽ ഐ.സി.എഫ് ചെന്നൈ ജേതാക്കളായി. രണ്ടും മൂന്നും സ്ഥാനങ്ങൾ ഒളിമ്പിയ കേരളയും, എസ്.എൻ. ശിവഗിരിയും കരസ്ഥമാക്കി. തുടർന്നു നടന്ന ചടങ്ങിൽ തീർത്ഥാടന സെക്രട്ടറി സ്വാമി വിശാലാനന്ദ, സ്വാമി ബോധിതീർത്ഥ, സ്വാമി അംബികാനന്ദ, മുൻ ഇൻഡ്യൻ കബഡി കോച്ച് ഉദയകുമാർ, കേരളാ കബഡി അസോസിയേഷൻ സെക്രട്ടറി വിജയൻ, തുടങ്ങിയവർ പങ്കെടുത്തു.