Sivagiri
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ


ശിവഗിരിയിലെത്തി ശാരദാമഠത്തിലും വൈദികമഠത്തിലും മഹാസമാധിയിലും ദര്‍ശനം നടത്തി ശ്രീ ഗോകുലംപബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
ഗുരുദേവന്‍ അറിവിന് ഏറെ പ്രോത്സാഹനം നല്‍കിയിരുന്നു. എല്ലാവര്‍ക്കും വിദ്യ അഭ്യസിക്കാന്‍ അവസരമുണ്ടാകണമെന്ന് ചിന്തിച്ച് അതനുസരിച്ചായിരുന്നു ഗുരുദേവന്‍റെ മുഖ്യ പ്രവര്‍ത്തനം. കുടിപ്പള്ളിക്കൂടങ്ങളും നിശാപാഠശാലകളും സംസ്കൃത സ്കൂളുകളും ഗുരു സ്ഥാപിച്ചിരുന്നു. സ്ത്രീ വിദ്യാഭ്യാസത്തിന് ഗുരുദേവന്‍ പ്രോത്സാഹനം നല്‍കുകയുണ്ടായി. ശാരദാദേവിയെ ശിവഗിരിയില്‍ പ്രതിഷ്ഠിച്ചത് അറിവിന്‍റെ ദേവതയായിട്ടാണ്. കുമാരനാശാനെയും മറ്റും ഉപരിപഠനത്തിനായി അയല്‍ സംസ്ഥാനത്തേയ്ക്കയക്കുന്നതിലും ഗുരുദേവന്‍ താല്‍പ്പര്യം കാട്ടി. ശിവഗിരി തീര്‍ത്ഥാടനത്തിന് എട്ട് വിഷയങ്ങള്‍ കല്‍പ്പിച്ചനുവദിച്ച വേളയില്‍ പ്രഥമസ്ഥാനം നല്‍കിയതു വിദ്യാഭ്യാസത്തിനായിരുന്നു. ഇന്ന് ലോകമാകെ സ്വാധീനം ചെലുത്തിയിട്ടുള്ള ശാസ്ത്രസാങ്കേതിക വിഷയം ഗുരുദേവന്‍ തീര്‍ത്ഥാടന വിഷയങ്ങളില്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്നും ഋതംഭരാനന്ദ സ്വാമി തുടര്‍ന്ന് പറഞ്ഞു. അധ്യാപകരായ പ്രഹ്ളാദന്‍, ബിന്ദു മുരളി, ലൈന എന്നിവരും പങ്കെടുത്തു.