Sivagiri
ഡിസംബർ 10, 11, 12 തീയതികളിൽ വൈകുന്നേരം 06.00 മണി മുതൽ

90-മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് പ്രമുഖ ദേശീയ-അന്തർദേശീയ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് കബഡി മത്സരങ്ങൾ പ്രത്യേകം സജ്ജീകരിച്ച ഫ്ളഡ് ലൈറ്റ് സംവിധാനങ്ങളോടെ ശിവഗിരി ആഡിറ്റോറിയത്തിൽ നടത്തുന്നതാണ്. ഡിസംബർ 10, 11, 12 തീയതികളിൽ വൈകുന്നേരം 06.00 മണി മുതൽ മത്സരങ്ങൾ ആരംഭിക്കും.

ശ്രീലങ്കൻ പോലീസ് ടീം, ദുരൈ സിംഗം തമിഴ്നാട് , ഐ.സി.എഫ് റെയിൽവെ , എസ്. എൻ ശിവഗിരി , ഒളിമ്പിയ കേരള എന്നീ ടീമുകൾ ലീഗ് കം ക്‌നോക്ക്-ഔട്ട് അടിസ്ഥാനത്തിൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതാണ്. വനിതകളുടെ ആലപ്പുഴ-എറണാകുളം, കൊല്ലം-തിരുവനന്തപുരം എന്നീ ടീമുകളുടെ മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്.

മത്സരങ്ങളുടെ ഉത്‌ഘാടനം ഇന്റർനാഷണൽ കബഡി ഫെഡറേഷൻ വൈസ് പ്രസിഡന്റും ശ്രീലങ്കൻ കബഡി ഫെഡറേഷൻ പ്രസിഡന്റും ആയ ശ്രീ. അനുര പതിരാന ഡിസംബർ 10 ന് വൈകുന്നേരം 05.30 നു നിർവഹിക്കുന്നതാണ്.

സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിതാനന്ദ സ്വാമികൾ അധ്യക്ഷത വഹിക്കും. ശിവഗിരി തീർത്ഥാടന സെക്രട്ടറി ശ്രീമദ് വിശാലാനന്ദ സ്വാമികൾ സ്വാഗതം ആശംസിക്കും. ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് ഋതംഭരാനന്ദ സ്വാമികൾ, ട്രഷറർ ശ്രീമദ് ശാരദാനന്ദ സ്വാമികൾ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ട്രസ്റ്റ് ബോർഡ് മെമ്പർ ആയ ശ്രീമദ്. ബോധിതീർത്ഥ സ്വാമികൾ കൃതജ്ഞത അറിയിക്കും.

മത്സരിക്കുന്ന ടീമുകൾ 
ശ്രീലങ്കൻ പോലീസ്
ദുരൈ സിംഗം തമിഴ്നാട്
ഐ.സി.എഫ് റെയിൽവേ
എസ്. എൻ ശിവഗിരി
ഒളിമ്പിയ കേരള

ഒന്നാം ദിവസം

10-12-2022 ശ്രീലങ്ക x ദുരൈ സിംഗം

10-12-2022 ഐ.സി.എഫ് റെയിൽവേ x ഒളിമ്പിയ കേരള

10-12-2022 എസ്. എൻ ശിവഗിരി x ശ്രീലങ്കൻ പോലീസ്

10-12-2022 ദുരൈ സിംഗം x ഐ.സി.എഫ് റെയിൽവേ

10-12-2022 എസ്. എൻ ശിവഗിരി x ഒളിമ്പിയ കേരള

10-12-2022 ആലപ്പുഴ x എറണാകുളം

(വനിതാ മത്സരം)

രണ്ടാം ദിവസം

11-12-2022 ശ്രീലങ്ക x ഐ.സി.എഫ് റെയിൽവേ

11-12-2022 ദുരൈ സിംഗം x ഒളിമ്പിയ കേരള

11-12-2022 ഐ.സി.എഫ് റെയിൽവേ x എസ്. എൻ ശിവഗിരി

11-12-2022 ശ്രീലങ്ക x ഒളിമ്പിയ കേരള

11-12-2022 ദുരൈ സിംഗം x എസ്. എൻ ശിവഗിരി

മൂന്നാം ദിവസം

12-12-2022 സെമി ഫൈനൽ

12-12-2022 ഫൈനൽ

സെമിഫൈനൽ-ഫൈനൽ മത്സരങ്ങളോടൊപ്പം വനിതാ മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്.