ശ്രീനാരായണ ഗുരുദേവന്‍ കല്‍പ്പിച്ചനുവദിച്ച ശിവഗിരി തീര്‍ത്ഥാടനം ജനബാഹുല്യം പരിഗണിച്ച് 15 ന് ആരംഭിച്ച് 2023 ജനുവരി 5 ന് സമാപിക്കുന്നതാണ്. സാധാരണ തീര്‍ത്ഥാടനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ശിവഗിരി തീര്‍ത്ഥാടനം അറിയപ്പെടുന്നത് അറിവിന്‍റെ തീര്‍ത്ഥാടനം എന്ന പേരിലാണ്. ഗുരുദേവന്‍ കല്‍പ്പിച്ച വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കൈത്തൊഴില്‍, കച്ചവടം, ശാസ്ത്രസാങ്കേതിക പരിശീലനം, എന്നീ എട്ടുവിഷയങ്ങളെ അടിസ്ഥാനമാക്കി സംന്യാസിമാരുടേയും ആചാര്യന്‍മാരുടേയും നേതൃത്വത്തില്‍ പ്രഭാഷണ പരമ്പരകള്‍ 15 മുതല്‍ ആരംഭിക്കും.
15 ന് രാവിലെ 4.30 ന് ശിവഗിരി പര്‍ണ്ണശാലയില്‍ സംന്യാസിമാരുടേയും ബ്രഹ്മചാരികളുടേയും നേതൃത്വത്തില്‍ സമൂഹശാന്തിഹവന യജ്ഞം നടക്കും. തുടര്‍ന്ന് ശാരദാമഠത്തിലെ വിശേഷാല്‍ പൂജയ്ക്ക് ശേഷം മഹാസമാധി സന്നിധിയില്‍ സംന്യാസി ശ്രേഷ്ഠന്‍മാരുടെ ആഭിമുഖ്യത്തില്‍ അഷ്ടോത്തര ശതനാമാവലി പുഷ്പാര്‍ച്ചന എന്നിവ നടക്കും.
15 ന് 4 മണിയ്ക്ക് പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നടക്കും. ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി തീര്‍ത്ഥാടന ലക്ഷ്യങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തും. ദിവസവും വിശേഷാല്‍ ശാശ്വത മഹാഗുരുപൂജ സംഘടിപ്പിക്കും.
പതിനഞ്ചിന് ശേഷം നിത്യേന 11 മണിയ്ക്ക് ഗുരുദേവ കൃതികളെ അടിസ്ഥാനമാക്കി പ്രഭാഷണം ഉണ്ടായിരിക്കും