ശിവഗിരി : ശ്രീനാരായണ ഗുരുദേവന്‍റെ കല്‍പ്പന യാഥാര്‍ത്ഥ്യമാകും വിധം ശിവഗിരി തീര്‍ത്ഥാടനത്തെ രൂപപ്പെടുത്താനാവണമെന്ന് അഡ്വ. വി. ജോയ് എം.എല്‍.എ. അഭിപ്രായപ്പെട്ടു.
90-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ മുന്നോടിയായി സംസ്ഥാന സര്‍ക്കാരിലെ വിവിധ ഡിപ്പാര്‍ട്ടുമെന്‍റ് ഉദ്യോഗസ്ഥരുടെ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു എം.എല്‍.എ.
ഗുരുകല്‍പ്പിത വിഷയങ്ങളില്‍ കൂടുതല്‍ അവബോധം തീര്‍ത്ഥാടകര്‍ക്ക് ലഭ്യമാകുംവിധം കെ.എസ്.ഇ.ബി., ഐ.എസ്.ആര്‍.ഒ., കാര്‍ഷികമേഖല തുടങ്ങിയ വിവിധ തലങ്ങളില്‍ നിന്നുള്ള എക്സിബിഷനുകള്‍ തീര്‍ത്ഥാടനകാലത്ത് സംഘടിപ്പിക്കുന്നത് ഉചിതമാകുമെന്നും എം.എല്‍.എ. തുടര്‍ന്ന് പറഞ്ഞു.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിച്ചു. ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, എ.ഡി.എം. അനില്‍ ജോസ്, ഡി.വൈ.എസ്.പി. നിയാസ്, തഹസീല്‍ദാര്‍ സജി വര്‍ക്കല, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്മിത സുന്ദരേശന്‍, തുടങ്ങിയവര്‍ക്ക് പുറമേ ഇരുപതോളം വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
ചിത്രം
ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ മുന്നോടിയായി സംഘടിപ്പിച്ച സര്‍ക്കാരിന്‍റെ വിവിധ ഡിപ്പാര്‍ട്ട്മെന്‍റിലെ ഉദ്യോഗസ്ഥ സമ്മേളനത്തില്‍ അഡ്വ. വി. ജോയി എം.എല്‍.എ. പ്രസംഗിക്കുന്നു. സ്വാമി വിശാലാനന്ദ, കെ.എം. ലാജി, സച്ചിദാനന്ദ സ്വാമി, ഋതംഭരാനന്ദ സ്വാമി, എ. ഡി.എം. അനില്‍ ജോസ്, പി. നിയാസ്, സ്മിത സുന്ദരേശന്‍ എന്നിവര്‍ സമീപം.