Sivagiri
ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ മുന്നോടിയായി ചേര്‍ന്ന തീര്‍ത്ഥാടന കമ്മിറ്റി രൂപീകരണ സമ്മേളനത്തില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു സ്വാമി.
ശിവഗിരി : സംസ്ഥാനത്തെ നരബലിയും മനുഷ്യമാംസം ഭക്ഷിച്ചതുമൊക്കെ മലയാളികള്‍ക്ക് ആകമാനം അപമാനമാണെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു.
ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ മുന്നോടിയായി ചേര്‍ന്ന തീര്‍ത്ഥാടന കമ്മിറ്റി രൂപീകരണ സമ്മേളനത്തില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു സ്വാമി. മദ്യത്തിന്‍റേയും മയക്കുമരുന്നിന്‍റേയും ഉപയോഗം യുവജനങ്ങളില്‍ വര്‍ദ്ധിച്ചു വരുന്നതു തടയണമെങ്കില്‍ മാതാപിതാക്കളുടേയും ഗുരുജനങ്ങളുടേയും കാര്യമായ ശ്രദ്ധയും ബോധവത്ക്കരണവും അനിവാര്യമാണ്. നിരീശ്വരവാദികളും യുക്തിവാദികളും  ഗുരുദേവന്‍റെ അനുയായികളായിരുന്നു. ആരെയും അകറ്റി നിര്‍ത്താതെ ഏവരേയും ഉള്‍ക്കൊള്ളുന്ന വിശാലമായ കാഴ്ചപ്പാടായിരുന്നു ഗുരു അനുവര്‍ത്തിച്ചിരുന്നതെന്നും സ്വാമി തുടര്‍ന്നു പറഞ്ഞു.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി അഭയാനന്ദ, അഡ്വ. അനില്‍, സ്വാമി വീരേശ്വരാനന്ദ, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി, മുന്‍ എം.എല്‍. എ വര്‍ക്കല കഹാര്‍, വര്‍ക്കല ഡിവൈ.എസ്.പി. പി.പി നിയാസ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.എസ്. സനോജ്, ശിവഗിരി മഠം പി.ആര്‍.ഒ. ഇ.എം. സോമനാഥന്‍, ഗുരുധര്‍മ്മപ്രചരണസഭാ രജിസ്ട്രാര്‍ അഡ്വ. പി. എം. മധു തുടങ്ങിയവര്‍ പ്രസംഗിച്ചു. തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു.
കമ്മിറ്റി മുഖ്യരക്ഷാധികാരികളായി മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍,  വിശുദ്ധാനന്ദ സ്വാമി എന്നിവരും രക്ഷാധികാരികളായി എം. ഐ. ദാമോദരന്‍, മുംബൈ, ഗോകുലം ഗോപാലന്‍, എം. എ. യൂസഫലി, അടൂര്‍ പ്രകാശ് എം.പി എന്‍.കെ പ്രേമചന്ദ്രന്‍. എം പി., വി ജോയ് എം എല്‍ എ., വര്‍ക്കല മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ. എം. ലാജി, മുരളിയ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ മുരളീധരന്‍,   കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരന്‍, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്, കെ സുരേന്ദ്രന്‍,   സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ , കേരളാ  കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി,  എ. വി. അനൂപ് മെഡിമിക്സ്, പി. എം. മധു, രജിസ്ട്രാര്‍ , ജി. ഡി. പി. എസ്സ്, വിഷ്ണുഭക്തന്‍ ന്യൂരാജസ്ഥാന്‍ മാര്‍ബിള്‍സ്,   ആദിത്യ ഗ്രൂപ്പ്  എം.ഡി ദേശപാലന്‍പ്രദീപ്, അമ്പലത്തറ രാജന്‍,  അജി എസ് ആര്‍ എം., എന്‍ കെ  നീലകണ്ഠന്‍ മാസ്റ്റര്‍,  ശ്രീനാരായണ പ്രസ്ഥാനം, ബഹ്റൈന്‍, സജീവ് ശാന്തി, സാരഥി കുവൈറ്റ്, കിളിമാനൂര്‍ ചന്ദ്രബാബു, സുഗതന്‍ ഇന്‍ഡ്രോയില്‍ എന്നിവരുമാണ്.

ചിത്രം
90-ാമത് ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റി രൂപീകരണസമ്മേളനത്തില്‍ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു. സ്വാമി ശിവനാരായണ തീര്‍ത്ഥ,  സ്വാമി വീരേശ്വരാനന്ദ, സ്വാമി ഗുരുപ്രകാശം, സ്വാമി ദേശികാനന്ദയതി, സ്വാമി  ഹംസതീര്‍ത്ഥ, സ്വാമി വിശാലാനന്ദ, അഡ്വ. പി.എം. മധു, വര്‍ക്കല കഹാര്‍, അഡ്വ. അനില്‍ എന്നിവര്‍ സമീപം