Sivagiri
ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മ പ്രചരണ സഭയുടെ സെക്രട്ടറിയായി സ്വാമി ഗുരുപ്രകാശത്തെ നിയോഗിച്ചു.
ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മ പ്രചരണ സഭയുടെ സെക്രട്ടറിയായി സ്വാമി ഗുരുപ്രകാശത്തെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട് സ്വാമി സച്ചിദാനന്ദയുടെ അധ്യക്ഷതയിൽ ചേർന്ന ട്രസ്റ്റ് ബോർഡ് യോഗം നിയോഗിച്ചു. സ്വാമി ഗുരുപ്രകാശം ശിവഗിരി ബ്രഹ്മ വിദ്യാലയത്തിൽ പഠനം നടത്തി സ്വാമി വിശുദ്ധാനന്ദയിൽ നിന്നും സന്യാസ ദീക്ഷ സ്വീകരിച്ച് ഇടുക്കി ചക്കുപള്ളം ശ്രീനാരായണ ധർമ്മശ്രമം സെക്രട്ടറിയായി പ്രവർത്തിച്ചുവരികയാണ്. വർഷംതോറും ശിവഗിരി തീർത്ഥാടന കാലയളവിൽ സ്വാമിയുടെ നേതൃത്വത്തിൽ ശിവഗിരിയിലേക്ക് കിഴക്കൻ മേഖല പദയാത്ര നടത്തിവരുന്നു. പ്രഭാഷകനും ഗവേഷകനുമായ സ്വാമി മികച്ച സംഘാടകനും ധർമ്മസംഘം ട്രസ്റ്റ്‌ അംഗവുമാണ്.