Sivagiri
ഗുരുധര്‍മ്മ പ്രചരണ സഭയുടെ നേതൃത്വ ശില്‍പ്പശാല ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു. അനില്‍ തടാലില്‍, സ്വാമി ഋതംഭരാനന്ദ, പുത്തൂര്‍ ശോഭനന്‍, കുറിച്ചി സദന്‍, ഇ.എം. സോമനാഥന്‍, സ്വാമി ഗുരുപ്രസാദ്, അഡ്വ. പി.എം. മധു തുടങ്ങിയവര്‍ സമീപം.

ശിവഗിരി: അന്ധവിശ്വസങ്ങള്‍  നാട്ടില്‍ ഇല്ലാതാകണമെന്കില്‍ ശ്രീനാരായണ ഗുരുദേവ  ദര്‍ശനം വ്യാപകമായി പ്രചരിപ്പിക്കേണ്ടതുണ്ടെന്ന് ശ്രീനാരായണ ധര്‍മ്മസംഘം  ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു.
ഗുരുധര്‍മ്മപ്രചരണ സഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേന്ദ്രതല  നേതൃത്വ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു  സ്വാമി. നരബലിയും മനുഷ്യമാംസം ഭക്ഷിക്കലുമൊക്കെ  നമ്മുടെ നാട്ടിലെന്നല്ല ഒരിടത്തും  സംഭവിക്കാന്‍ പാടില്ലാത്തതാണ് സമൂഹം അത്രമാത്രം അധ:പതിച്ചിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവുകയും ദുരാചാരങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഗുരുദേവ പ്രസ്ഥാനങ്ങള്‍ സജീവമാകണമെന്നും  സച്ചിദാനന്ദ സ്വാമി പറഞ്ഞു.
ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അദ്ധ്യക്ഷത  വഹിച്ചു.  ഗുരുധര്‍മ്മപ്രചരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് ഉപദേശക സമിതി കണ്‍വീനര്‍ കുറിച്ചി സദന്‍,  ശിവഗിരി  മഠം പി.ആര്‍ ഒ. ഇ.എം. സോമനാഥന്‍, സഭാ വൈസ്പ്രസിഡന്‍റ് അനില്‍ തടാലില്‍, രജിസ്ട്രാര്‍ അഡ്വ. പി.എം. മധു., പി.ആര്‍.ഒ. വി.കെ. ബിജു എന്നിവര്‍ പ്രസംഗിച്ചു. കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ്ചാന്‍സിലര്‍ ഡോ.  പി.  ചന്ദ്രമോഹന്‍ ക്ലാസ് നയിച്ചു. ശില്‍പ്പശാല ഇന്ന് സമാപിക്കും. രാവിലെ 9 ന് ഡോ. ബി. ജയപ്രകാശും തുടര്‍ന്ന് അഡ്വ. പി.എ. മധുവും ക്ലാസ്സുകള്‍ നയിക്കും.