ശിവഗിരി : ശിവഗിരി തീര്‍ത്ഥാടന കമ്മറ്റി സെക്രട്ടറിയായി സ്വാമി വിശാലാനന്ദയെ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് യോഗം നിയോഗിച്ചു. ഇത് മൂന്നാംതവണയാണ് സ്വാമി തീര്‍ത്ഥാടന കമ്മറ്റി സെക്രട്ടറിയാകുന്നത്. നേരത്തെ ഒരു പതിറ്റാണ്ട് കാലം തീര്‍ത്ഥാടനകമ്മിറ്റി അസിസ്റ്റന്‍റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു. തീര്‍ത്ഥാടന നവതി വേളയിലാണ് മൂന്നാം ഊഴം. നിലവില്‍ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗവും ശിവഗിരി മഠം സ്കൂളുകളുടെ കോര്‍പ്പറേറ്റ് മാനേജരും. ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ സെക്രട്ടറിയും ആണ് വിശാലാനന്ദ സ്വാമി. ബ്രഹ്മവിദ്യാലയം കനകജൂബിലി ആഘോഷക്കമ്മറ്റി, ഇക്കഴിഞ്ഞ ഗുരുദേവജയന്തി, മഹാസമാധി, നവരാത്രി ആഘോഷം നടത്തിപ്പ് ചുമതലകളും സ്വാമിയ്ക്കായിരുന്നു.