Sivagiri
25 -ഓളം കുട്ടികൾ പങ്കെടുക്കുന്ന വിഷ്വൽ പ്രഭാഷണ പരിപാടി
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശാരദാദേവി സന്നിധിയിൽ നവരാത്രി മണ്ഡപത്തിൽ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നും പലവിധ കലാപരിപാടികൾ അവതരിപ്പിച്ചു വരുന്നു. നാളെ (04/10/22) 11:30 ന്കോട്ടയം ശ്രീനാരായണ മിഷൻ ഫോർ ലൈഫ് എക്സലൻസ്ട്രസ്റ്റിന്റെ കുട്ടികളുടെ വിഭാഗമായ SMILE ദർശൻ അവതരിപ്പിക്കുന്ന *ശ്രീശാരദാപൂജ*(വിഷ്വൽ പ്രഭാഷണ പരിപാടി ) ഉണ്ടായിരിക്കുന്നതാണ് നവരാത്രി മഹോത്സവം മഹാഗുരുവിന്റെ ശാരദാ സങ്കൽപം,ശ്രീശാരാദ പ്രതിഷ്ഠ-മുന്നൊരുക്കങ്ങൾ, ജനനീനവരത്നമഞ്ജരി, വിഗ്രഹ നിർമ്മാണം ശാരദാഷ്ടകം വൈദികാചാര്യന്മാർ സന്യാസ ശ്രേഷ്ഠർ തുടങ്ങിയ നിരവധി ചരിത്രമുഹൂർത്തങ്ങളെ കോർത്തിണക്കിയ ദൃശ്യ-ശ്രാവ്യ പ്രഭാഷണ പരിപാടിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന 25 ഓളം കുട്ടികൾ പങ്കെടുക്കും.