Sivagiri
കഥാപ്രസംഗം ശിവഗിരി നവരാത്രി കലാമണ്ഡപത്തില്‍ കാണികളെ വിസ്മയിപ്പിക്കുകയുണ്ടായി.

ശിവഗിരി : രണ്ടാം ക്ലാസില്‍ പഠനം നടത്തുന്ന ഏഴുവയസുകാരി പൂര്‍ണ്ണിമ അവതരിപ്പിച്ച കഥാപ്രസംഗം ശിവഗിരി നവരാത്രി കലാമണ്ഡപത്തില്‍ കാണികളെ വിസ്മയിപ്പിക്കുകയുണ്ടായി. യാതൊരു സഭാകമ്പവും കൂടാതെയുള്ള പ്രകടനമായിരുന്നു. ഒന്നരമണിക്കൂറോളം നീണ്ടു നിന്ന വിക്ടര്‍ യൂഗോയുടെ നോവലിലെ ഭാഗമായ പാവങ്ങള്‍ എന്ന പേരില്‍ പൂര്‍ണ്ണിമ കഥാപ്രസംഗം അവതരിപ്പിച്ചത്. പ്രസിദ്ധ കാഥികന്‍ തെക്കുംഭാഗം വിശ്വംഭരന്‍റെ ചെറുമകളാണ് പൂര്‍ണ്ണിമ. ഡോ. ജഗത്തും അനിഷയുമാണ് മാതാപിതാക്കള്‍. ഇവരുടെ മറ്റൊരു മകള്‍ 4 വയസ്സുകാരി പല്ലവി ദൈവദശകം ആലപിച്ചു. കാഥികയ്ക്ക് ശിവഗിരി മഠത്തിന്‍റെ ആദരവായി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി നിലവിളക്ക് സമര്‍പ്പിച്ചു.