

ശിവഗിരി : ശ്രീനാരായണ ഗുരുദേവന്‍റെ അവതാരം അടിസ്ഥാനമാക്കി സംഗീതവും കൈകൊട്ടിക്കളിയും നൃത്താവിഷ്കാരവും സമന്വയിപ്പിച്ചുകൊണ്ട് തൃശൂര്‍ കൊടുങ്ങല്ലൂര്‍ പുനര്‍ജനി കലാകേന്ദ്രം അവതരിപ്പിച്ച കലാവിരുന്ന് ശിവഗിരി നവരാത്രി ഉത്സവത്തില്‍ നവാനുഭൂതി ഉണര്‍ത്തി. കാണികള്‍ ഇതവതിരിപ്പിച്ച കലാകാരന്‍മാരേയും കലാകാരികളേയും കരഘോഷം മുഴക്കി പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ശാരദാമഠം, വൈദികമഠം, മഹാസമാധി എന്നിവിടങ്ങളിലെ ദര്‍ശനാനന്തരം ശിവഗിരിയിലെത്തിയ മുഴുവന്‍ ഭക്തജനങ്ങളും മണ്ഡപത്തിലെ പരിപാടികള്‍ ആസ്വദിക്കുകയും ചെയ്തു.
രാവിലെ ഗുരുധര്‍മ്മപ്രചരണ സഭാ തിരുവനന്തപുരം ജില്ലാക്കമ്മറ്റിയംഗം വെട്ടൂര്‍ ശശി ആത്മോപദേശ ശതകം പാരായണം ചെയ്തു. നേരത്തെ ഗായത്രി, പല്ലവി, നവ്യ, അപര്‍ണ, നന്ദന, ശ്രീഷ്മ, ഷൈനി, രജീഷ, ഗോപിക, ഉത്തര, ആര്യ, അമൃത. ഷിനി, റജിഷാ ബാബു, അവ്നി, മനോഹരന്‍, ഹരികുമാര്‍ തുടങ്ങിയവര്‍ ഗാനാലാപനം നിര്‍വ്വഹിച്ചു. പ്രൊഫ. സനല്‍കുമാര്‍ പ്രഭാഷണം നടത്തി. ഇന്ന് 9.30ന് തിരുവനന്തപരം സൗന്ദര്യ ലഹരി ഉപാസന മണ്ഡലിയുടെ ഭക്തിഗാനസദസ്. വൈകുന്നേരം ആറരയ്ക്ക് ശിവഗിരി ശ്രീനാരായണ സീനിയര്‍ സെക്കന്‍ററി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ എന്നിവ ഉണ്ടാകും