

ശിവഗിരി : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശാരദാദേവി സന്നിധിയിൽ നവരാത്രി മണ്ഡപത്തിൽ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നും പലവിധ കലാപരിപാടികൾ അവതരിപ്പിച്ചു വരുന്നു. കോട്ടയം മുണ്ടക്കയം എ.ജി.എം. കോളേജിലെ അമ്പതില്പരം വിദ്യാർഥികൾ സർവ്വമത പ്രാർത്ഥനാ സദസ്സ് നയിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ഗിരിജ പ്രസാദ് നേതൃത്വം നൽകി.
ശിവഗിരി ശ്രീനാരായണ സ്കൂൾ ഓഫ് നഴ്സിങ്ങിലെ ആതിര, ഗോപിക, ഉത്തര, ആഷിമ, ശാലു എന്നിവരും നഴ്സിംഗ് കോളേജിലെ ശ്രുതി കൃഷ്ണ, വി. ആർ സൗമ്യ, ഗംഗാലക്ഷ്മി, പവിത്ര എന്നിവരും വർക്കല മനോഹർജി, ബി.ഹരികുമാർ, സബിൻ ശിവഗിരി, സുരേന്ദ്രൻ, എന്നിവരും പരിപാടികൾ അവതരിപ്പിച്ചു. ഇന്ന് 9 നു തൃശൂർ കൊടുങ്ങല്ലൂർ പുനർജനി കലാകൂട്ടായ്മ ഗുരുദേവകൃതികളുടെ ആലാപനം.
നാളെ 09.30 നു സൗന്ദര്യ ലഹരി പാരായണം, വൈകിട്ട് 06.30 നു ശിവഗിരി ശ്രീനാരായണ സീനിയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളുടെ പരിപാടികൾ.
2 നു ഗുരുദേവ പഠനകേന്ദ്രം പൂത്തോട്ടയുടെ ഗുരുദേവകൃതികൾ, ഓച്ചിറ ശ്രീശാരദേശ്വരി ഭജൻസിന്റെ സംഗീതാർച്ചന. വൈകിട്ട് 06.30ന് വർക്കല ജി. റ്റി ഫൌണ്ടേഷന്റെ ഭക്തി ഗാനമേള.
3 നു 09 30 നു കാളിദാസൻ വ്യാസൻ തിരുവനന്തപുരം അവതരിപ്പിക്കുന്ന സോപാന സംഗീതം, കീബോർഡ് , വൈകിട് 06.30 നു വർക്കല മയൂഖയുടെ ഭരതനാട്യം.
4 നു 5നു ശിവഗിരി ഭജൻസ് , ടി ജി ശിവദാസനും സംഘവും നയിക്കും. 4 നു 11 നു കോട്ടയം തൃക്കോതമംഗലം ഇന്ദ്രാജാ രമേശിന്റെ ഡാൻസ്. 03.30 നു വിനീത വിനോജ് , കൈതവനം ആലപ്പുഴയുടെ ഗുരുദേവകൃതികളുടെ കച്ചേരി. 06 30 നു അദ്വൈത് കരുനാഗപ്പള്ളിയുടെ ഭരതനാട്യം , 8 നു അപർണ രാജിന്റെ ദേവി സ്തുതി. 5 നു 10 മണിക്ക് ആലപ്പുഴ രാഗരമണിയം സംഗീത വിദ്യാലയത്തിന്റെ സംഗീത സദസ്സ് എന്നിവയും ഉണ്ടായിരിക്കും.