

ശിവഗിരി : ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്‍റെ 95-ാം വാര്‍ഷിക സമ്മേളനം വിജയദശമി ദിനമായ ഒക്ടോബര്‍ അഞ്ചിന് ഒന്‍പത് മണിയ്ക്ക് ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയുടെ അധ്യക്ഷതയില്‍ ചേരും. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ശിവഗിരി തീര്‍ത്ഥാടന നവതി , ബ്രഹ്മവിദ്യാലയം കനകജൂബിലി, ശിവഗിരിയില്‍ ഗുരുദേവനെ മഹാകവി രവീന്ദ്രനാഥ ടാഗോര്‍ സന്ദര്‍ശിച്ചതിന്‍റെ ശതാബ്ദി, തുടര്‍ പരിപാടികള്‍ ആലുവ സര്‍വ്വമത സമ്മേളന്തിന്‍റെ ശതാബ്ദി മുന്നൊരുക്കങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
ധര്‍മ്മ സംഘത്തിലെ 62 അംഗങ്ങളും സമ്മേളനത്തില്‍ സംബന്ധിക്കും. ശിവിഗിരിയിലെ ബ്രഹ്മവിദ്യാലയം വഴിയാണ് ധര്‍മ്മസംഘം ട്രസ്റ്റില്‍ അംഗത്വം ലഭിക്കുക. ബ്രഹ്മവിദ്യാലയം കനകജൂബിലിയുടെ ഭാഗമായി ആദ്ധ്യാത്മിക ജീവിതം നയിക്കുന്നതിന് ആഗ്രഹിക്കുന്നവര്‍ക്ക് ഹ്രസ്വകാലകോഴ്സ് ആരംഭിക്കുന്നതിനുള്ള തീരുമാനവും ഉണ്ടാകും. എല്ലാ വര്‍ഷവും വിജയദശമി ദിനം രാവിലെ ഒന്‍പതിന് ധര്‍മ്മസംഘം വാര്‍ഷികം കൂടണമെന്ന ഗുരുദേവ കല്‍പ്പന ഇന്നും പാലിച്ചു വരുന്നു.