

ശ്രീനാരായണഗുരുദേവന്‍ ആത്മപ്രതിഷ്ഠ നടത്തിയ ശാരദാമഠത്തിന്‍റെ ഭാഗമായി നവരാത്രി മഹോത്സവം ഇന്ന് 26-09-2022 ന് ശിവഗിരിയില്‍ ആരംഭിക്കും. 9 ദിവസവും ശാരദാ മഠത്തില്‍ ശ്രീശാരദാ നാമമന്ത്രാര്‍ച്ചന ഉണ്ടായിരിക്കും. വിദ്യാര്‍ത്ഥികളുടെ പഠനത്തിന് സഹായകമാകുമാറ് വിശേഷാല്‍ പൂജ നടത്തവാന്‍ അവസരമുണ്ടായിരിക്കും. കൂടാതെ ദിവസവും സംഗീതാര്‍ച്ചനയും നൃത്തവാദ്യാദി കലകളുടെ അരങ്ങേറ്റം നടത്തുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാവിലെ 9 മുതല്‍ രാത്രി 8.30 വരെ പരിപാടികളും ഗുരുദേവ കൃതിയായ ജനനീനവരത്നമഞ്ജരിയെ ആസ്പദമാക്കി പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്. കലാപരിപാടികള്‍ അരങ്ങേറ്റം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ 9809602060, 8089915438 നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.