Sivagiri
ബോധാനന്ദ സ്വാമികളുടെ 95-ാം പരിനിര്‍വ്വാണ ദിനം ശിവഗിരി മഠത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമികള്‍.

 

ശ്രീനാരായണ ഗുരുദേവന്‍റെ അനന്തരഗാമിയായിരുന്ന ബോധാനന്ദ സ്വാമികള്‍ സാമൂഹിക വിപ്ലവത്തിന്‍റെ തീജ്വാലയായിരുന്നുവെന്ന് ധര്‍മ്മസംഘം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞു. ബോധാനന്ദ സ്വാമികളുടെ 95-ാം പരിനിര്‍വ്വാണ ദിനം ശിവഗിരി മഠത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമികള്‍. ബോധാനന്ദ സ്വാമി സ്ഥാപിച്ച ധര്‍മ്മഭടസംഘം കൊച്ചി - മലബാര്‍ ദേശങ്ങളില്‍ സഞ്ചാര സ്വാതന്ത്ര്യം, ക്ഷേത്രപ്രവേശനം, പൊതുകിണറ്റില്‍ നിന്ന് വെള്ളം കോരുവാനും പൊതുകുളങ്ങളില്‍ കുളിക്കുവാനും സ്വാതന്ത്ര്യമുണ്ടാക്കി. സ്വാമി അക്കാലത്ത് 10 ലക്ഷം രൂപ സമാഹരിച്ച് ആരംഭിച്ച കൊച്ചിന്‍ നാഷണല്‍ ബാങ്ക് ഒരു ചരിത്ര സംഭവമാണ്. അതുപോലെ ശ്രീനാരായണ സമൂഹത്തിന്‍റെ അവശത ഇല്ലാതാകാന്‍ ശ്രീനാരായണ മതം വേണമെന്ന് വാദിച്ചു. ശിവഗിരി മഠത്തിന്‍റെ ആദ്യ ജനറല്‍ സെക്രട്ടറിയായ പരമേശ്വര മേനോനെ - ധര്‍മ്മ തീര്‍ത്ഥസ്വാമിയെക്കൊണ്ട് ശ്രീനാരായണ മതം എന്ന ഗ്രന്ഥം തന്നെ എഴുതി. അനുസ്മരണ യോഗത്തില്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി അസംഗാനന്ദ ഗിരി, സ്വാമി ദേശികാനന്ദ യതി, സ്വാമി ശിവനാരായണ തീര്‍ത്ഥ, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി വിരജാനന്ദ എന്നിവര്‍ സംബന്ധിച്ചു. സ്വാമികളുടെ മഹാസമാധി സമയമായ പുലര്‍ച്ചെ 3.30 ന് മഹാപരിനിര്‍വ്വാണ പൂജയും മഹാപ്രസാദ വിതരണവും നടന്നു. ശാരദാമഠത്തിലും വൈദികമഠത്തിലും സമാധി മന്ദിരത്തിലും വിശേഷാല്‍ പൂജയും ബോധാനന്ദ സ്വാമി സമാധിയില്‍ കലശാഭിഷേകവും നടന്നു. ഗുരുദേവ ജയന്തിയിക്ക് ആരംഭിച്ച അഷ്ടോത്തരി നാമജപവും ശ്രീനാരായണ മാസാചരണവും ധര്‍മ്മചര്യായജ്ഞവും പര്യാവസാനിച്ചു.