

ശ്രീനാരായണ ഗുരുദേവന്‍റെ അനന്തരഗാമിയും ശിഷ്യപ്രമുഖനുമായ ബോധാനന്ദ സ്വാമികളുടെ 95-ാമത് മഹാസമാധി പൂജ 25 ന് പുലര്‍ച്ചെ മൂന്നരയ്ക്ക് സ്വാമികളുടെ സമാധി പീഠത്തില്‍ നടക്കും. സമാധിപൂജയ്ക്ക് ശേഷം രാവിലെ 10 മണിയ്ക്ക് ബോധാനന്ദ സ്വാമി സ്മൃതി സമ്മേളനം നടക്കും. ഒപ്പം ചിങ്ങം 1 ന് ആരംഭിച്ച ശ്രീനാരായണ മാസാചരണത്തിന്‍റേയും ധര്‍മ്മചര്യായജ്ഞത്തിന്‍റേയും സമാപനവും ഗുരുദേവജയന്തിയ്ക്ക് ആരംഭിച്ച നാമജപവും ഇതോടെ പര്യവസാനിക്കും. ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ധര്‍മ്മസംഘം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും.
ധര്‍മ്മസംഘം ട്രഷറര്‍ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം, ഗുരുപ്രസാദ് സ്വാമി, വിശാലാനന്ദ സ്വാമി, ബോധിതീര്‍ത്ഥ സ്വാമി, അസംഗാനന്ദ ഗിരി സ്വാമി, ഗുരുധര്‍മ്മ പ്രചരണ സഭ വർക്കല മണ്ഡലം പ്രസിഡന്‍റ് സുരേഷ് കുമാര്‍, കേന്ദ്രസമിതി വൈസ് പ്രസിഡനന്‍റ് അനില്‍ തടാലില്‍, രജിസ്ട്രാര്‍ അഡ്വ. പി.എന്‍. മധു തുടങ്ങിയവര്‍ പ്രസംഗിക്കും. ശിവഗിരി മഠം പി.ആര്‍.ഒ., ഇ.എം. സോമനാഥന്‍ സ്വാഗതവും സ്വാമി ഹംസതീര്‍ത്ഥ കൃതജ്ഞതയും പറയും. ചടങ്ങുകൾ ശിവഗിരി TV യിൽ തത്സമയം കാണാവുന്നതാണ് എല്ലാ ഭക്ത ജനങ്ങളുടെയും സാന്നിദ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു .