

വികാരി ജനറല്‍ റവ. ടി.കെ. മാത്യു, ഫാ. ജിജോ എന്നിവരുടെ നേതൃത്വത്തി ലായിരുന്നു സംഘം ശിവഗിരി മഠത്തിലെത്തിയത്.
തുടര്‍ന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മാര്‍ത്തോമാസഭയും ശിവഗിരി മഠവും തമ്മിലുള്ള ബന്ധം അനുസ്മരിച്ചു.
സഭാമേലദ്ധ്യക്ഷന്‍മാരായിരുന്ന ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമാ മെത്രാപ്പൊലീത്തയേയും ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പെലീത്തയേയും അനുസ്മരിക്കുകയുണ്ടായി. ഇപ്പോഴത്തെ അദ്ധ്യക്ഷന്‍ ഡോ. തിയഡേഷ്യസ് മെത്രാപ്പൊലീത്ത ഗുരുദേവ ദര്‍ശനത്തില്‍ ഡോക്റ്ററേറ്റ് നേടിയതുമൊക്കെ ചര്‍ച്ച ചെയ്യപ്പെട്ടു. നിലവിലുള്ള സൗഹൃദം കാത്തുസൂക്ഷിക്കുമെന്നും പറഞ്ഞു.
ശിവഗിരി വൈദിക മഠവും ശാരദാമഠവും മഹാസമാധിയും സന്ദര്‍ശിച്ച ശേഷമായിരുന്നു സംഘം മടങ്ങിയത്.