

ശിവഗിരി: ശ്രീനാരായണഗുരുദേവന്‍റെ 95-ാമത് മഹാസമാധിദിനം ബുധനാഴ്ച ശിവഗിരിയില്‍ ആചരിക്കും. പുലര്‍ച്ചെ 5.00 ന് വിശേഷാല്‍ പൂജ, ഹവനം, ഏഴിനു ഡോ. ബി. സീരപാണിയുടെ പ്രഭാഷണം.
പത്തിനു മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും ഗോവ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദസ്വാമി അദ്ധ്യക്ഷത വഹിക്കും. ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ഗുരുധര്‍മ്മപ്രചരണസഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് ബോധാനന്ദസ്വാമി സ്മൃതി നിര്‍വ്വഹിക്കും. അഡ്വ. വി. ജോയി എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി, ഡോ. സി.കെ. രവി, ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, പ്രോഗ്രാം കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ എന്നിവര്‍ പ്രസംഗിക്കും. സച്ചിദാനന്ദസ്വാമി സമാധിവര്‍ണ്ണന തുടര്‍ന്ന് നിര്‍വ്വഹിക്കും. സമ്മേളനത്തില്‍ കെ.പി. കയ്യാലയ്ക്കല്‍ സ്മാരകഗ്രന്ഥം പ്രകാശനം ചെയ്യും.