

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരിമഠത്തിൽ സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 3 വരെ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും.
കലാപരിപാടികളുടെ അരങ്ങേറ്റത്തിനും മറ്റു പരിപാടികൾ വഴിപാടായി അവതരിപ്പിക്കുന്നതിനും കലാകാരന്മാർക്കും സംഘടനകൾക്കും അവസരം ലഭ്യമാകും വിധമാണ് ക്രമീകരണം. നിത്യേന രാവിലെ 9 മുതൽ രാത്രി 9 വരെ പരിപാടികൾ നടത്തുവാനാകും. സന്യാസിമാർ നയിക്കുന്ന ജനനീനവരത്നമഞ്ജരി പഠന
ക്ലാസ്സും ഉണ്ടായിരിക്കും. ശാരദാമഠത്തിൽ ശാരദാപൂജയും വിശേഷാൽ ശാരദാ
പൂജയും നടക്കും. പൂജ നടത്തുന്നവർക്ക് പൂജിച്ച് പേന പ്രസാദമായി ലഭിക്കും.
പരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ സൗകര്യപ്രദമായ ദിവസം മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് നവരാത്രി ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി
വിശാലാനന്ദ അറിയിച്ചു