ശിവഗിരി : ശ്രീനാരായണ ഗുരുദേവ ജയന്തി ദിനത്തില്‍ ശിവഗിരിയില്‍ ജപയജ്ഞത്തിന് തുടക്കം കുറിച്ചു. ഗുരുദേവ ശിഷ്യപ്രമുഖന്‍ ബോധാനന്ദ സ്വാമി സമാധി ദിനമായ 25 വരെയാണ് ജപയജ്ഞം നടക്കുക. വൈദിക മഠത്തില്‍ നടന്നുവരുന്ന ജപയജ്ഞത്തില്‍ സംന്യാസി ശ്രേഷ്ഠരും ബ്രഹ്മചാരികളും ഉരുവിടുന്ന ഗുരുദേവ മന്ത്രങ്ങള്‍ ഭക്തര്‍ ഏറ്റു ചൊല്ലുന്നു. നാടിന്‍റെ നാനാഭാഗത്ത് നിന്നും എത്തിച്ചേരുന്ന ഭക്തര്‍ ജപയജ്ഞത്തില്‍ പങ്കുചേര്‍ന്നു വരുന്നു. ഇന്നലെ സ്വാമി ദേശികാനന്ദയതി, സ്വാമിനി ആര്യനന്ദാദേവി എന്നിവര്‍ നേതൃത്വം നൽകി.