

ശ്രീനാരായണ ഗുരുവിന്‍റെ ജയന്തി വസന്ത ഋതുവിന്‍റെ ആവിര്‍ഭാവം പോലെയാണെന്ന് ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞു. ഗുരുദേവജയന്തി വാരാഘോഷങ്ങളുടെ ഉദ്ഘാടനം നര്‍വ്വഹിച്ചുകൊണ്ട് സന്ദേശം നല്‍കുകയായിരുന്നു സ്വാമികള്‍.
ശ്രീകൃഷ്ണന്‍, ശ്രീബുദ്ധന്‍, യേശുക്രിസ്തു, മുഹമ്മദ് നബി തുടങ്ങിയ ജഗത്ഗുരുക്കന്‍മാരുടെ പരമ്പരയില്‍ ആധുനിക ഭാരതം ലോകത്തിന് സംഭാവന ചെയ്ത വിശ്വഗുരുവാണ് ശ്രീനാരായണ ഗുരുദേവന്‍. ആറ് ഋതുക്കളില്‍ വച്ച് വസന്തഋതുഭഗവാന്‍റെ വിഭൂതിയാണ്. സത്യത്തിന്‍റെ ധര്‍മ്മത്തിന്‍റെ സ്നേഹത്തിന്‍റെ അഹിസംയുടെ സന്ദേശങ്ങളാകുന്ന നറുംപൂമണം പറത്തിക്കൊണ്ട് ജഗത് ഗുരുക്കന്‍മാര്‍ അവതാരകൃത്യം നിര്‍വ്വഹിക്കുന്നു. അതുപോലെ ശ്രീനാരായണ ഗുരുദേവന്‍ അനുകമ്പയിലൂടെ ലോക ദര്‍ശനം പകര്‍ന്നു നല്‍കി. ഗുരുദേവന്‍ അനുകമ്പയിലൂടെ സര്‍വ്വ ദാര്‍ശനിക ചിന്താധാരകളും സമന്വയിപ്പിച്ചു. ഈ സമന്വയ ദര്‍ശനമാണ് വരും നൂറ്റാണ്ടുകള്‍ക്ക് ആവശ്യം.
ഗുരുദേവന്‍റെ ജയന്തി ഈ സമന്വയദര്‍ശനത്തിന്‍റെ ഉണര്‍ത്തുപാട്ടാണ്. ഈ വര്‍ഷം ഒരാഴ്ച്ചക്കാലം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് ശിവഗിരിയില്‍ തിരിതെളിഞ്ഞു. ഇനി ജയന്തി ദിവസമായ സെപ്റ്റംബര്‍ 10 വരെയുള്ള ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് ശിവഗിരിയില്‍ തിരിതെളിഞ്ഞു. ഇനി ജയന്തി ദിവസമായ സെപ്തംബര്‍ 10 വരെയുള്ള ഒരാഴ്ചക്കാലം ദേശമൊട്ടാകെ ജയന്തി സ്മൃതി ഉണര്‍ത്തി പ്രഭാഷണങ്ങളും കുടുംബയോഗങ്ങളും പ്രാര്‍ത്ഥനാ യോഗങ്ങളും നടക്കും.
മഹാസമാധി സന്നിധിയില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ജയന്തി ആഘോഷക്കമ്മിറ്റി സെക്രട്ടറി വിശാലാനന്ദ സ്വാമി, ഗുരുധര്‍മ്മ പ്രചരണ സഭാ സെക്രട്ടറി ഗുരുപ്രസാദ് സ്വാമി, സ്വാമി ധര്‍മ്മവ്രതന്‍, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി വിരജാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി ദേശികാനന്ദ, സ്വാമി ദിവ്യാനന്ദഗിരി, സ്വാമി ഗോവിന്ദാനന്ദ തുടങ്ങിയവര്‍ സംസാരിച്ചു. ഒരാഴ്ചക്കാലം കിടാവിളക്ക് ജ്വലിപ്പിച്ചും, മത്സ്യമാംസങ്ങള്‍ ഉപേക്ഷിച്ചും വ്രതശുദ്ധിയോടെ ജയന്തി വാരാഘോഷം രാജ്യമൊട്ടാകെ നടക്കട്ടെയെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഭക്തജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഭക്തജനങ്ങള്‍, എസ്.എന്‍. ഡി.പി. ശാഖകള്‍, ഗുരുധര്‍മ്മപ്രചരണ സഭ, ഗുരുദേവ ക്ഷേത്രങ്ങള്‍, ഗുരുമന്ദിരങ്ങള്‍ തുടങ്ങി സംഘടനകളും ജയന്തീവാരാഘോഷ പരിപാടികള്‍ രാജ്യമൊട്ടാകെ നടത്തുവാന്‍ ശിവഗിരി മഠം ആഹ്വാനം ചെയ്തു.