Sivagiri
സമ്മേളനം ധര്‍മ്മസംഘം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും

ശിവഗിരി :  ശ്രീനാരായണ ഗുരുദേവന്‍റെ 168-ാമത്  ജയന്തി ശിവഗിരി മഠത്തിന്‍റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 4 മുതല്‍ 10  വരെ ജയന്തി വാരമായി ആഘോഷിക്കുന്നു. നാലിന് രാവിലെ 9 മണിയ്ക്ക് സംന്യാസി വര്യന്‍മാരുടെ നേതൃത്വത്തില്‍  മഹാസമാധി  സന്നിധിയില്‍ സമൂഹാര്‍ച്ചനയും വിശേഷാല്‍  ഗുരുപൂജയും നടക്കും. ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ഗുരുജയന്തി  വാരാഘോഷ  സന്ദേശം നല്‍കും. ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ  കോളേജ് ഓഫ്  നഴ്സിംഗ് ഹാളില്‍ ജയന്തി വാരാഘോഷ സമ്മേളനം തുടര്‍ന്ന് നടക്കും. ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി ഋതംഭരാനന്ദ സ്വാമിയുടെ അദ്ധ്യക്ഷതയില്‍  ചേരുന്ന സമ്മേളനം ധര്‍മ്മസംഘം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ മുഖ്യപ്രഭാഷണം                        നടത്തും.