Sivagiri

ഫെഡറൽ ബാങ്ക് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിക്ക് ആംബുലൻസ് നൽകി.

വർക്കല: ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ ഭാഗമായി ഫെഡറൽ ബാങ്കിൻ്റെ സി.എസ്. ആർ ഫണ്ടിൽ നിന്നും ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിക്ക് അനുവദിച്ച പുതിയ ആംബുലൻസിന്റെ ഉദ്ഘാടനം ശിവഗിരി അന്നക്ഷേത്രം ഹാളിൽ നടന്നു.

ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി ഋതംഭരാനന്ദ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം നിർവഹിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റും ഫെഡറൽ ബാങ്ക് തമ്മിൽ 40 വർഷത്തിൽ കൂടുതലുള്ള ബന്ധംനിലവിൽ ഉണ്ടെന്നും ഇത് ഭാവിയിലും തുടരണമെന്നും സ്വാമി വിശുദ്ധാനന്ദ പറഞ്ഞു ട്രഷറർ സ്വാമി ശാരദാനന്ദ, വർക്കല മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ,

ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് ആൻഡ് ആറ്റിങ്ങൽ റീജിയണൽ ഹെഡ് നബീൻ എൻ., അസോസിയേറ്റ് വൈസ് പ്രസിഡന്റ് ആൻഡ് വർക്കല ബ്രാഞ്ച് ഹെഡ് മുഹമ്മദ് ഫൈസൽ എസ്., വർക്കല ബ്രാഞ്ച് കസ്റ്റമർ സർവീസ് അസോസിയേറ്റ് ജോയ് എസ്. നായർ എന്നിവർആശംസകൾ നേരുന്നു ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ഷാജി സ്വാഗതവും ചീഫ് നഴ്സിംഗ് ഓഫീസർ ബീനാ മുരളി കൃതജ്ഞത രേഖപ്പെടുത്തി.

സാധാരണക്കാരായ രോഗികൾക്ക് മികച്ച ചികിത്സയും അടിയന്തര വൈദ്യസഹായവും വേഗത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെഡറൽ ബാങ്ക് ആംബുലൻസ് ആശുപത്രിക്ക് കൈമാറിയത്.

ആശുപത്രി ജീവനക്കാർ ഫെഡറൽ ബാങ്ക് ജീവനക്കാർ , വിവിധ സാമൂഹിക-സാംസ്‌കാരിക-സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.