ശ്രീനാരായണ തീർത്ഥർ സ്വാമികളുടെ 131-ാം ജയന്തി ആഘോഷവും തൃക്കാർത്തിക മഹോത്സവവും കുറിച്ചി അദ്വൈത വിദ്യാശ്രമത്തിൽ നടന്നു. കാർത്തിക ദീപ പ്രോജ്ജ്വലനം ബഹു. കേരള നിയമസഭ സ്പീക്കർ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവ്വഹിച്ചു. ജയന്തിസമ്മേളനത്തിന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ പ്രസിസന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ അദ്ധ്യക്ഷതവഹിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ ശ്രീമദ് ശാരദാനന്ദ സ്വാമികൾ ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ ഋതംഭരാനന്ദ സ്വാമികൾ, ശ്രീമദ് വിശാലാനന്ദസ്വാമികൾ, ശ്രീമദ് ഹംസതീർത്ഥസ്വാമികൾ, ചെങ്ങനാശ്ശേരി എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ് ശ്രീ ഗിരീഷ് കോനാട്ട്, വാർഡ് മെമ്പർ ശ്രീ വൈശാഖ്, ശ്രീ കുറിച്ചി സദൻ, ശ്രീമതി ഗിരിജാ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.