ശിവഗിരി തീർത്ഥാടനം: മേഖലാതല സാഹിത്യ മത്സരങ്ങൾ
ശിവഗിരി: 94-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ശ്രീനാരായണ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. എൽ.പി, യു.പി, എച്ച്.എസ്, പ്ലസ് ടു, കോളേജ്, പൊതു വിഭാഗങ്ങളിലാണ് മത്സരങ്ങൾ. പ്രസംഗം (മലയാളം, ഇംഗ്ലീഷ്), പദ്യം ചൊല്ലൽ, ഉപന്യാസരചന (മലയാളം), ആത്മോപദേശശതകാലാപനം, ശിവശതകാലാപനം എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. ഡിസംബർ 5, 6 തീയതികളിൽ മേഖലാതല മത്സരങ്ങൾ നടക്കും.
എന്നീ കേന്ദ്രങ്ങളിലാണ് പ്രാഥമികതല മത്സരങ്ങൾ നടക്കുന്നത്. പ്രാഥമികതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവരെ പങ്കെടുപ്പിച്ച് സംസ്ഥാനതല ഫൈനൽ മത്സരങ്ങൾ ഡിസംബർ 26, 27, 28 തീയതികളിൽ ശിവഗിരി എച്ച്.എസിൽ നടത്തും. വിവരങ്ങൾക്ക്: സ്വാമി പ്രബോധതീർത്ഥ, ജോയിന്റ് സെക്രട്ടറി, തീർത്ഥാടന കമ്മിറ്റി 8745940380, ഡോ. അജയൻ പനയറ, ചെയർമാൻ 9447033466, തീർത്ഥാടന കമ്മിറ്റി ഓഫീസ്: 8921009494.
മത്സരങ്ങളുടെ സമയക്രമവും വിഷയങ്ങളും
ഡിസംബർ 5 രാവിലെ 9 മുതൽ പദ്യം ചൊല്ലൽ എൽ.പി വിഭാഗം: സദാചാരം. യു.പി: ആത്മോപദേശശതകം (ആദ്യത്തെ 10 ശ്ലോകങ്ങൾ)
എച്ച്.എസ്: ജനനീനവരത്നമഞ്ജരി.
പ്ലസ് ടു: ഷണ്മുഖദശകം.
കോളേജ്: അർദ്ധനാരീശ്വരസ്തവം.
പൊതുവിഭാഗം: ശിവശതകം (ആദ്യത്തെ 10 ശ്ലോകങ്ങൾ).
6.നു രാവിലെ 9 മുതൽ പ്രസംഗം മലയാളം-
എൽ.പി വിഭാഗം: ഗുരുവിന്റെ ബാല്യകാലം.
യു.പി: ഗുരുകൃതികളിലെ അനുകമ്പ
പ്രസംഗം.
പ്രസംഗം ഇംഗ്ലീഷ്- എൽ.പി: THE SACRED CHILDHOOD OF SREE NARAYANA GURU.
യു.പി: COMPASSION IN THE WORKS OF SREE NARAYANA GURU.
ഉച്ചയ്ക്ക് 2നു ഉപന്യാസരചന (എച്ച്.എസ്, പ്ലസ്ടു, കോളേജ്, പൊതുവിഭാഗം).
മത്സരം തുടങ്ങുന്നതിനു 15മിനിട്ട് മുമ്പ് വിഷയം നൽകും. മത്സരസമയം: ഒരുമണിക്കൂർ. മറ്റ് വിഭാഗങ്ങൾക്ക് മത്സരത്തിനു 5മിനിട്ട് മുമ്പ് വിഷയം നൽകും. തത്സമയം നൽകേണ്ട വിഷയങ്ങളും സംസ്ഥാനതല മത്സരവിഷയങ്ങളും മേഖലാതല മത്സരങ്ങൾക്കു മുമ്പായി മേഖലാതല കോ- ഓർഡിനേറ്റർമാരെ അറിയിക്കുന്നതാണ്.