Sivagiri

ശ്രീനരസിംഹ സ്വാമിയുടെ 70-ാമത് സമാധി ദിനം സമുചിതമായി ആചരിച്ചു .

ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് ശ്രീമദ് ഋതംഭരാനന്ദ സ്വാമികൾ അദ്ധ്യക്ഷത വഹിച്ച യോഗം മുൻ ജില്ലാ ജഡ്ജും ലോ സെക്രട്ടറിയുമായ ശ്രീ ബി ജി ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ എം.എൽ.എ. ശ്രീ. ദീപക് ജോയ്, ശ്രീമദ് ശിവനാരായണ തീർത്ഥ സ്വാമികൾ, ശ്രീമദ് ഗുരുപ്രകാശം സ്വാമികൾ, മാതാ നിത്യചിന്മയി, നഗരസഭ കൗൺസിലർ ആനന്ദ് ജി മേനോൻ എന്നിവർ സംസാരിച്ചു. ആശ്രമ സെക്രട്ടറി ശ്രീമാൻ ശാരദാനന്ദ സ്വാമികൾ സ്വാഗതവും ശ്രീ ദിലീപ് കുമാർ വെണ്ണല കൃതജ്ഞതയും പറഞ്ഞു. പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾക്കും, കലശപൂജകൾക്കും ശ്രീമത് ശിവനാരായണ തീർത്ഥസ്വാമികൾ കാർമ്മികത്വം വഹിച്ചു. പ്രശസ്ത ബാവുൾ ഗായിക ശാന്തി പ്രിയ അവതരിപ്പിച്ച ശാന്തിപ്രിയജ്ഞാന ഗീതങ്ങളും അവതരിപ്പിച്ചു.