ബഹു. കേരള മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് ബ്രഹ്മശ്രീ ഋതംഭരാനന്ദ സ്വാമികൾ , ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ , ട്രഷറർ ബ്രഹ്മശ്രീ ശാരദാനന്ദ സ്വാമികൾ , 94 മത് ശിവഗിരി തീർത്ഥാടന കമ്മറ്റി സെക്രട്ടറി ബ്രഹ്മശ്രീ ശിവസ്വരൂപാനന്ദ സ്വാമികൾ , തീർത്ഥാടന കമ്മറ്റി ചെയർമാൻ ശ്രീ കെ.ജി ബാബുരാജൻ, മുരളീധരൻ മുരളീയ ഗ്രൂപ്പ് എന്നിവരുമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ശിവഗിരി മഠത്തിലെ പുതിയ ഭരണസമിതിക്ക് മുഖ്യമന്ത്രി ആശംസകൾ നേർന്നു . തുടർന്ന് മുഖ്യമന്ത്രിയുടെ കൂടെ ഉച്ചഭക്ഷണം കഴിച്ച് സന്യാസി ശ്രേഷ്ഠർ മടങ്ങി .