Sivagiri
ശിവഗിരി മഠം വൈദികാചാര്യന്‍ സ്വാമി ശിവനാരായണ തീര്‍ത്ഥയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍ നടന്നു. പ്രതിഷ്ഠാ ചടങ്ങിനെത്തിയ ശിവഗിരി മഠം പ്രസിഡന്‍റിനെ സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ സ്വാമി വിശാലാനന്ദ പൂര്‍ണ്ണകുംഭം നല്‍കി വരവേറ്റു. സ്കൂളില്‍ ഇംഗീഷ് മീഡിയം നഴ്സറി വിഭാഗത്തിനായി പണി കഴിപ്പിച്ച മഴവില്‍ ബ്ലോക്ക് സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്തു.

സ്കൂള്‍ അങ്കണത്തില്‍ പ്രത്യേകം പണികഴിപ്പിച്ച മണ്ഡപത്തില്‍ ഇന്നലെ രാവിലെ എട്ടരയ്ക്കും ഒന്‍പതരയ്ക്കും മദ്ധ്യേ ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമികളായിരുന്നു പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ചത്.

ഗുരദേവ മന്ത്രധ്വനികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ബോര്‍ഡ് അംഗങ്ങളായ സ്വാമി വിശാലാനന്ദ, സ്വാമി ഗുരുപ്രസാദ് , സ്വാമി ബോധിതീര്‍ത്ഥ, ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, എം.എല്‍. എ അഡ്വ. വി ജോയി, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി, സ്വാമി വിദ്യാനന്ദ, സ്വാമി അഭയാനന്ദ, സ്വാമി വിരജാനന്ദ, സ്വാമി സുരേശ്വരാനന്ദ, സ്വാമി ഗോവിന്ദാനന്ദ, സ്വാമി നിത്യസ്വരൂപാനന്ദ, സ്വാമി സത്യാനന്ദ സരസ്വതി, സ്വാമി ദേശികാനന്ദ യതി, സ്വാമി ദേവാത്മാനന്ദ സരസ്വതി, സ്വാമി ശ്രീനാരായണദാസ്, സ്വാമി പത്മാനന്ദ, ബ്രഹ്മചാരിമാര്‍, അധ്യാപകര്‍, അനദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ സാക്ഷ്യം വഹിച്ചു.

നേരത്തെ ശിവഗിരി മഠം വൈദികാചാര്യന്‍ സ്വാമി ശിവനാരായണ തീര്‍ത്ഥയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍ നടന്നു. പ്രതിഷ്ഠാ ചടങ്ങിനെത്തിയ ശിവഗിരി മഠം പ്രസിഡന്‍റിനെ സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ സ്വാമി വിശാലാനന്ദ പൂര്‍ണ്ണകുംഭം നല്‍കി വരവേറ്റു. സ്കൂളില്‍ ഇംഗീഷ് മീഡിയം നഴ്സറി വിഭാഗത്തിനായി പണി കഴിപ്പിച്ച മഴവില്‍ ബ്ലോക്ക് സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്തു. സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശാലാനന്ദ എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ ഗ്രൗണ്ടില്‍ കോഫിഹൗസും പ്രവര്‍ത്തനം ആരംഭിച്ചു