ബോധാനന്ദസ്വാമികളുടെ ധർമ്മഭടസംഘം പുനഃസ്ഥാപിക്കണം
കേരളത്തിൽ അദ്ധ്യാത്മ വിപ്ലവം സൃഷ്ടിച്ച ബോധാനന്ദ സ്വാമികളുടെ ധർമ്മ ഭടസംഘം പുനരുജ്ജീവിപ്പിക്കണമെന്ന് ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു. ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞവും ബോധാനന്ദസ്വാമി സമാധി ദിനത്തിൽ പര്യവസാനിപ്പിച്ചുകൊണ്ട് ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു സ്വാമികൾ. ഇന്ന് ശ്രീനാരായണ പ്രസ്ഥാനത്തെയും ഗുരു മഹിമയെയും ആക്ഷേപിക്കാനുള്ള ശ്രമങ്ങൾ ചില ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്ന സാഹചര്യത്തിൽ പ്രതികരണശേഷിയോടെ ശ്രീനാരായണ സമൂഹം മുന്നേറേണ്ടിയിരിക്കുന്നു. അതിനാവശ്യം ബോധാനന്ദ സ്വാമികൾ സ്ഥാപിച്ച ധർമ്മഭ സംഘത്തിന്റെ അധർമ്മത്തിനെതിരായിട്ട് പോരാട്ടം നടത്താനുള്ള പരിശ്രമങ്ങൾ ഉണ്ടാകണം. അധാർമികതക്ക് എതിരായിട്ടുള്ള പോരാട്ടം ശ്രീനാരായണ സമൂഹത്തിന്റെ ആദർശം ആക്കണമെന്ന് സ്വാമികൾ പറഞ്ഞു.
ശിവഗിരിമഠത്തിന്റെ ഏക ധർമ്മ പ്രചരണ സംഘടനയായ ഗുരുധർമ്മപ്രചരണസഭയടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവശിഷ്യ പരമ്പരയിലെ സന്യസ്ഥ ഗൃഹസ്ഥ ശിഷ്യരായ മഹത് വ്യക്തിത്വങ്ങളുടെ ത്യാഗോജ്വലമായ ജീവിതത്തെ ആസ്‌പദമാക്കിയുള്ള പ്രഭാഷണപരമ്പര ഉദയാസ്‌തമന ഗുരുദേവ ശിഷ്യസംഗമം സംഘടിപ്പിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മാസിക ചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ഗുരുധർമ്മപ്രചരണ സഭ കേന്ദ്ര സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി സ്വാഗതം പറഞ്ഞു.
ഗുരുധർമ്മപ്രചരണസഭ സത്യവ്രതം ഹാളിൽ നടന്ന ശ്രീനാരായണ ശിഷ്യ പ്രഭാഷണ പരമ്പരയിൽ സന്ന്യസ്ഥ ശിഷ്യന്മാരായ ശിവലിംഗദാസ് സ്വാമികൾ, നിശ്ചലദാസ് സ്വാമികൾ, ഭൈരവൻ ശാന്തി സ്വാമികൾ, നാരായണ ചൈതന്യ സ്വാമികൾ ശാന്തലിംഗസ്വാമികൾ, കാശിശങ്കരാനന്ദ സ്വാമികൾ, ശിവപ്രസാദ് സ്വാമികൾ, ഗുരുപ്രസാദ് സ്വാമികൾ, ജഗദീശ്വരാനന്ദ സ്വാമികൾ, ബോധാനന്ദ സ്വാമികൾ, ഗോവിന്ദാനന്ദ സ്വാമികൾ, അച്യുതാനന്ദ സ്വാമികൾ, സുഗുണാനന്ദഗിരി സ്വാമികൾ, അമൃതാനന്ദ സ്വാമികൾ, നരസിംഹ സ്വാമികൾ, സത്യവ്രത സ്വാമികൾ, മാമ്പലം വിദ്യാനന്ദ സ്വാമികൾ, പെരിങ്ങോട്ടുകര വിദ്യാനന്ദ സ്വാമികൾ, നടരാജൻ മാസ്റ്റർ സ്വാമികൾ, ആനന്ദതീർത്ഥർ സ്വാമികൾ, ശ്രീനാരായണ തീർത്ഥർ സ്വാമികൾ, സ്വാമി ഏണസ്റ്റ് കർക്ക്, ദിവ്യശ്രീ ധർമ്മ തീർത്ഥർ സ്വാമികൾ എന്നിവരെക്കുറിച്ചും, ഗൃഹസ്തശിഷ്യന്മാരായ, കുമാരനാശാൻ, ടി.കെ.മാധവൻ, സഹോദരൻ അയ്യപ്പൻ, സി. കേശവൻ, ആർ.ശങ്കർ, പരവൂർ കേശവനാശാൻ, മൂലൂർ പത്മനാഭപണിക്കർ, മൂർക്കോത്ത് കുമാരൻ, പരവൂർ കേശവവേദാന്തി, മന്നത്ത് പത്മനാഭൻ, പണ്ഡിറ്റ് കറുപ്പൻ എന്നിവരെ കുറിച്ചും സ്വാമി അസംഗാനന്ദഗിരി, സ്വാമി ദേവാത്മാനന്ദ, സ്വാമി ശിവനാരായണ തീർത്ഥ, K.T. സുകുമാരൻ, പുത്തൂർ ശോഭനൻ, സതീശൻ അത്തിക്കാട്, ശ്രീജ ഷാജി കുമാർ, രാജേഷ് സഹദേവൻ, മോഹനൻ പഞ്ഞിവിള, മോഹനൻ നായർ, ബാബുരാജ്, ബ്രഹ്മചാരി ശിവപ്രസാദ്, ധന്യ ബെൻസാൽ, കുമാരി സുനി, ബ്രഹ്മചാരി നാരായണ ശിവഗിരി പ്രസാദ്, ബാലസുബ്രഹ്മണ്യൻ, പാലക്കാട്, ജയകുമാരി, കോട്ടയം, അമൽ, ആറ്റിങ്ങൽ കൃഷ്‌ണൻകുട്ടി, സുനിൽ മാസ്റ്റർ കണ്ണൂർ, വസന്തകുമാരി അഭിലാഷ്, ഉത്തമൻ മാവേലിക്കര, പിങ്കി ശ്രീധർ, അഡ്വ. അനിൽ ഓംകാർ തുടങ്ങിയവർ പ്രഭാഷണം നടത്തി.