Sivagiri
മഹാസമാധിപീഠവും പര്‍ണ്ണശാലയും ശാരദാ മഠവും റിക്ഷാമണ്ഡപവും സന്ദര്‍ശിച്ച ശേഷം ഗുരുദേവന്‍ വിശ്രമിച്ചിരുന്ന വൈദികമഠത്തിലെത്തിയ വിദ്യാര്‍ത്ഥികള്‍ വൈദികമഠത്തിന്‍റെ കഥ ആകാംക്ഷയോടെ കേട്ടിരുന്നു.

മഹാത്മജിയും ടാഗോറുമെത്തിയ ശിവഗിരിയിലെ

വൈദികമഠം വിദ്യാര്‍ത്ഥികളില്‍ ആകാംക്ഷ ഉണര്‍ത്തി

ശിവഗിരി : മഹാസമാധിപീഠവും പര്‍ണ്ണശാലയും ശാരദാ മഠവും റിക്ഷാമണ്ഡപവും സന്ദര്‍ശിച്ച ശേഷം ഗുരുദേവന്‍ വിശ്രമിച്ചിരുന്ന വൈദികമഠത്തിലെത്തിയ വിദ്യാര്‍ത്ഥികള്‍ വൈദികമഠത്തിന്‍റെ കഥ ആകാംക്ഷയോടെ കേട്ടിരുന്നു.

മഹാത്മാഗാന്ധി, വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോര്‍, സി.എഫ്. ആന്‍ഡ്രൂസ്, ആചാര്യ വിനോബഭാവെ സ്വാമി ശ്രദ്ധാനന്ദജി തുടങ്ങിയ മഹാന്‍മാരൊക്കെ വൈദികമഠത്തില്‍ ഗുരുദേവനെ സന്ദര്‍ശിച്ചത് പലര്‍ക്കും പുതിയ അറിവായിരുന്നു.

ഗുരുദേവന്‍ ഉപയോഗിച്ചിരുന്ന കട്ടില്‍, കസേര, ഊന്നുവടികള്‍, പാദുകം, കമണ്ഡലു എന്നിവയൊക്കെ ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് കാണാനായി.

ശിവഗിരി മഠത്തിലെ സ്വാമി സുരേശ്വരാനന്ദ കുട്ടികള്‍ക്ക് വൈദികമഠം ഉള്‍പ്പെടെ ശിവഗിരിയെ പ്പറ്റി വിശദീകരിച്ചു. സ്വാമി വിരജാനന്ദയും പങ്കെടുത്തു.