ശിവഗിരി മഠം സഹായമെത്തിച്ചു
ശിവഗിരി: കാലവർഷക്കെടുതിയിൽപ്പെട്ട കുട്ടനാട്, കുമരകം മേഖലകളിൽ ദുരിതമനുഭവിക്കുന്നവർക്ക് ശിവഗിരി മഠം ഗുരുധർമ്മ പ്രചരണസഭയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി ജ്ഞാനതീർത്ഥ എന്നിവർ നേതൃത്വം നൽകിയാണ് കിറ്റുകൾ വിതരണം ചെയ്തത്. ഗുരുധർമ്മ പ്രചരണസഭയുടെ ആലപ്പുഴ, കോട്ടയം ജില്ലാ കമ്മിറ്റി ഭാരവാഹികളും കുട്ടനാട് മണ്ഡലം കമ്മിറ്റി ഭാരവാഹികളും വിതരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യസാധനങ്ങളും അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്.