Sivagiri

172-ാമത് ഗുരുദേവജയന്തി സമ്മേളനം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

ശ്രീനാരായണഗുരുദേവന്‍റെ 172-ാമത് തിരുജയന്തിയാഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് 28 ന് രാവിലെ 9.30 ന് ശിവഗിരിമഠത്തില്‍ നടക്കുന്ന തിരുജയന്തി സമ്മേളനം കേരളാഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു ജയന്തിസന്ദേശം നല്‍കും. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ട്രഷറര്‍ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണവും നടത്തും. അടൂര്‍ പ്രകാശ് എം.പി., അഡ്വ. വി.ജോയി എം.എല്‍.എ. വര്‍ക്കല നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി ഗീതാഹേമചന്ദ്രന്‍, ആഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി വിരജാനന്ദഗിരി, രക്ഷാധികാരി കെ.ജി.ബാബുരാജന്‍ (ബെഹ്റിന്‍), കെ.മുരളീധരന്‍ (മുരളിയ ഫൗണ്ടേഷന്‍), ശിവഗിരി എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്‍റ് ജയപ്രകാശ് ബി. കല്ലമ്പലം എന്നിവര്‍ സംസാരിക്കും. 11 ന് ചേരുന്ന ശ്രീനാരായണ ധര്‍മ്മചര്‍ച്ചാ സമ്മേളനം മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്യും. സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. ശുഭാംഗാനന്ദ സ്വാമിയും ശാരദാനന്ദ സ്വാമിയും അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തും. വിരജാനന്ദ സ്വാമി, ഗോപകുമാര്‍ എം.എല്‍.എ., തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രിയദര്‍ശിനി, ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല വി.സി. ഡോ.ജഗതിരാജ്, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സന്തോഷ്കുമാര്‍, ശോഭാസുരേന്ദ്രന്‍, ശിവഗിരി എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി അജി എസ്.ആര്‍.എം. ഗുരുധര്‍മ്മ പ്രചരണ സഭാ ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ വി.കെ. മുഹമ്മദ് ഭിലായ്, ആള്‍ ഇന്ത്യാകിസ്സാന്‍ സഭയുടെ അഡ്വ. എസ്.കെ. പ്രീജ, കെ.ടി. സുകുമാരന്‍, അഡ്വ. സ്മിതാ സുന്ദരേശന്‍ എന്നിവര്‍ സംസാരിക്കും.