Sivagiri

ശിവഗിരി: ശ്രീനാരായണ ധര്‍മ്മസംഘംട്രസ്റ്റ് പ്രസിഡന്‍റും ഖജാന്‍ജിയുമായി ഗുരുസേവയനുഷ്ഠിച്ച മാധവാനന്ദ സ്വാമിയുടെ 38-ാമത് സമാധിദിനം ശനിയാഴ്ച ശിവഗിരി മഠത്തില്‍ ഭക്തിപൂര്‍വം ആചരിച്ചു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രത്യേക പ്രാര്‍ഥനയും അനുസ്മരണവും നടന്നു. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി വീരേശ്വരാനന്ദ, സ്വാമിനി ആര്യാനന്ദാ ദേവി എന്നിവരും സ്വാമിയുടെ പൂര്‍വ്വാശ്രമത്തിലെ കുടുംബാംഗങ്ങളും ഭക്തജനങ്ങളും സമാധി ദിനാചരണത്തില്‍ പങ്കെടുത്തു