

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണ സഭയുടെ നിയുക്ത കേന്ദ്ര കമ്മിറ്റി, ഉപദേശക സമിതി അംഗങ്ങൾ എന്നിവരുടെ സത്യപ്രതിജ്ഞ ശിവഗിരി മഹാസമാധിയിൽ ഇന്ന് നടന്നു.
ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് ബ്രഹ്മശ്രീ. സച്ചിദാനന്ദ സ്വാമിജികൾ സത്യവാചകം ചൊല്ലിക്കൊടുത്തു. ജനറൽ സെക്രട്ടറി ശ്രീമദ്. ഋതംഭരാനന്ദ സ്വാമികൾ, ഖജാൻജി ശ്രീമദ്. ശാരദാനന്ദ സ്വാമികൾ, ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി ശ്രീമദ്. ഗുരുപ്രസാദ് സ്വാമികൾ, ശിവഗിരി മഠം. ബ്രഹ്മവിദ്യാലയ കനക ജൂബിലി ആഘോഷ കമ്മിറ്റി സെക്രട്ടറി ശ്രീമദ്.വിശാലാനന്ദ സ്വാമികൾ,ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗം ശ്രീമദ്.ബോധിതീർത്ഥ സ്വാമികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.