ലഹരിക്കെതിരായ ബോധവല്‍ക്കരണത്തില്‍ ഗുരുദേവ ദര്‍ശനങ്ങള്‍ക്കും ശിവഗിരിക്കുമുള്ള പങ്ക് നിര്‍ണായകമെന്ന് മന്ത്രി എം. ലിജു
ശിവഗിരി: മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമുള്ള തന്‍റെ ആദ്യ ശിവഗിരി സന്ദര്‍ശനത്തില്‍, സംസ്ഥാനത്ത് ലഹരിമരുന്നിന്‍റെയും മദ്യത്തിന്‍റെയും ദുരുപയോഗത്തിനെതിരെ ബോധവല്‍ക്കരണം സൃഷ്ടിക്കുന്നതില്‍ ഗുരുദേവ ദര്‍ശനങ്ങള്‍ക്കും ശിവഗിരി മഠത്തിനും നിര്‍ണായക പങ്കുണ്ടെന്ന് എക്സൈസ്സഹകരണ വകുപ്പ് മന്ത്രി എം. ലിജു പറഞ്ഞു.
ڇകേരളം നേരിടുന്ന ഒരു പ്രധാന വിപത്ത് മയക്കുമരുന്നിന്‍റെ ഉപയോഗവും വ്യാപനവുമാണ്. സര്‍വതലസ്പര്‍ശിയായ ഒരു ബോധവല്‍ക്കരണമാണ് ആക്കാര്യത്തില്‍ ഉണ്ടാവേണ്ടത്. ഇതിലേക്ക് മഠം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവരടങ്ങുന്ന ശിവഗിരി നേതൃത്വം അവരുടെ ശക്തമായ ആശങ്കയും പദ്ധതിയും പങ്കുവെച്ചിട്ടുണ്ട്,ڈ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.
ڇശ്രീ നാരായണ ഗുരുദേവന്‍ എല്ലാ തരം ലഹരിക്കെതിരെയുമുള്ള തന്‍റെ നിലപാടുകള്‍ ജീവിതത്തിലൂടെ മുന്നോട്ട് വെച്ചിരുന്നു. ഗുരുദേവന്‍റെ ദര്‍ശനം പ്രചരിപ്പിക്കുന്ന ശിവഗിരി മഠത്തിന്‍റെ നേതൃത്വം ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപ
രാവിലെ ഏകദേശം 11 മണിയോടെയാണ് മന്ത്രി ശിവഗിരി മഠത്തിലെത്തിയത്. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും ട്രഷറര്‍ സ്വാമി ശാരദാനന്ദയും ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു. തുടര്‍ന്ന് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ, സ്വാമി ജ്ഞാനതീര്‍ത്ഥ, സ്വാമി ശാന്ദ്രാനന്ദ എന്നിവര്‍ ഉള്‍പ്പെടെയുള്ള മഠനേതാക്കളുമായി മന്ത്രി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി.
ശേഷം മഹാസമാധി മണ്ഡപം സന്ദര്‍ശിച്ച മന്ത്രി പ്രാര്‍ത്ഥനയിലും പങ്കെടുത്തു. മന്ത്രിയായ ശേഷമുള്ള തന്‍റെ ആദ്യ ശിവഗിരി സന്ദര്‍ശനം ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായുള്ള തന്‍റെ കടമയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.
ڇമഹാത്മാജിയുടെയും ഗുരുദേവന്‍റെയും ആശയങ്ങളാണ് പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും എന്നെ മുന്നോട്ട് നയിക്കുന്നത്. മതനിരപേക്ഷതയും ധര്‍മ്മമൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന, കേരളത്തിന്‍റെ തന്നെ ആത്മീയ നേതൃത്വമായ ശിവഗിരിയില്‍ നിന്നുള്ള ആത്മീയ മാര്‍ഗനിര്‍ദേശങ്ങളും ഉള്‍കാഴ്ച്ചകളും, മന്ത്രിയായും ജനപ്രതിനിധിയായുമുള്ള എന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരും,ڈ മന്ത്രി പറഞ്ഞു.
സഹകരണ മേഖലയിലെ അഴിമതിയിലും പണത്തട്ടിപ്പുകളിലും ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും എം. ലിജു അറിയിച്ചു. ഇത്തരം അഴിമതികള്‍ക്ക് വഴിവെച്ച പഴുതുകള്‍ പരിഹരിക്കുന്നതിനും, അതുവഴി നഷ്ടം സംഭവിച്ച നിക്ഷേപകര്‍ക്ക് പണം തിരികെ ലഭ്യമാക്കുന്നതിനുമായി നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
IMAGE : ശിവഗിരി മഠം പ്രസിഡന്‍റ് ഡോ. സച്ചിതാനന്ദ സ്വാമി മന്ത്രി എം ലിജുവിനെ ഷാള്‍ അണിയിച്ച് ആദരിക്കുന്നു. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, സ്വാമി ജ്ഞാനതീര്‍ത്ഥര്‍, സ്വാമി ശാന്ദ്രാനന്ദ എന്നിവര്‍ സമീപം.