

കേന്ദ്ര വിദേശകാര്യവകുപ്പു മന്ത്രി ഡോ.എസ്.ജയശങ്കർ ശ്രീനാരായണ ഗുരുകുലം സന്ദർശിച്ചു. ശിവഗിരി പിൽഗ്രിം സർക്യൂട്ട് പദ്ധതിയുടെ ഭാഗമായി ചെമ്പഴന്തി ഗുരുകുലത്തിലെ നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി എത്തിയ ബഹു.മന്ത്രി ഗുരുവിന്റെ ജന്മഗൃഹത്തിൽ പുഷ്പാർച്ചന നടത്തുകയും മണക്കൽ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്തു.ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് ഋതംബരാനന്ദ സ്വാമികൾ, ഗുരുകുലം സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ എന്നിവർ ചേർന്ന് മന്ത്രിയേയും സംഘത്തേയും ഗുരുകുലത്തിൽ സ്വീകരിച്ചു.