Sivagiri

ശ്രീനാരയണ ധർമ്മമീമാംസാ പരിഷത്ത്

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്‌ ശിവഗിരി മഠം ഗുരുധർമ്മ പ്രചരണസഭ എറണാകുളം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരയണ ധർമ്മമീമാംസാ പരിഷത്ത് 05/04/26 ന് ആലുവ അദ്വൈതാശ്രമത്തിൽ വച്ച് നടന്നു. ഗുരുധർമ്മ പ്രചരണസഭ ജില്ലാപ്രസിഡൻ്റ് ശ്രീ എ.എസ് അനിൽകുമാർ അദ്ധ

യക്ഷത വഹിച്ച സമ്മേളനം ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശ്രീമദ്.ധർമ്മചൈതന്യ സ്വാമികൾ ഉദ്ഘാടനം ചെയ്‌തു. ഗുരുധർമ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി ശ്രീമദ്. അസംഗാനന്ദഗിരി സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാമി ദേശികാനന്ദ യതി, സ്വാമിനി ശ്രീനാരായണ ചിത്പ്രകാശിനി, സ്വാമിനി ശ്രീനാരായണ ദർശനമയി, SNDP യോഗം ആലുവ യൂണിയൻ വൈസ് പ്രസിഡന്റ് നിർമ്മൽ കുമാർ, എസ്. എൻ. വി. സദനം സെക്രട്ടറി എം. ആർ ഗീത,ശ്രീ.വിജയലാൽ നെടുങ്കണ്ടം, ജില്ലാ സെക്രട്ടറി കെ.ആർ.ലക്ഷ്മണൻ, ജില്ലട്രഷറർ രത്നമ്മ മാധവൻ, ടി ആർ ബാബു എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.