ശിവഗിരി : ദൈവത്തിന്റെയും മതത്തിന്റെയും പേരിൽ നടക്കുന്ന അന്ധവിശ്വാസ പ്രവർത്തനങ്ങളിൽ ശ്രീനാരായണ ഗുരുദേവ വിശ്വാസികൾ ഉൾപ്പെടെരുതെന്ന് ശിവഗിരി മഠം പ്രസിഡൻ്റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു. ഗുരുദേവൻ ആത്മീയ ഭൗതിക രംഗങ്ങളിൽ മനുഷ്യരുടെ പുരോഗതി ലക്ഷ്യമാക്കിയായിരുന്നു പ്രവർത്തിച്ചത്. ക്ഷേത്രങ്ങളിൽ നടക്കുന്ന പല ചടങ്ങുകളും മനുഷ്യരുടെ നന്മയെക്കാളുപരി ബുദ്ധിയെ ചൂഷണം ചെയ്യും വിധമാണ്. ഗുരുദേവൻ ശിവഗിരിയിൽ ശാരദാദേവിയെ പ്രതിഷ്ഠിച്ച ശേഷം കൽപ്പിച്ചത് ശാരദയ്ക്ക് ജലവും പുഷ്പവും മതിയെന്നായിരുന്നു. ഉത്സവാഘോഷങ്ങളും അനുബന്ധമായ ചടങ്ങുകളും ഒഴിവാക്കി പ്രതിഷ്ഠാ വാർഷിക വേളയിൽ വിജ്ഞാനപ്രദമായ സഭകൾക്കു രൂപം നൽകണമെന്നും അതിൻ്റെ ഭാഗമായാണ് വർഷംതോറും ചിത്രാ പൗർണമി വേളയിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിജ്ഞാനോത്സവമായ ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്തുകളെന്നും സ്വാമി അറിയിച്ചു. എറണാകുളം ശ്രീനാരായണ സേവാസംഘത്തിന്റെ നേതൃത്വത്തിൽ ശിവഗിരിയിൽ എത്തിയ പ്രവർത്തകർക്കായി സംഘടിപ്പിച്ച പഠന ക്ലാസിൽ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം വളർച്ച എന്നതിനേക്കാൾ എല്ലാ വിഭാഗത്തിന്റെയും പുരോഗതിയാണു ശിവഗിരി ലക്ഷ്യമാക്കുന്നത്. അതുകൊണ്ടാണു തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ എല്ലാ വിഭാഗത്തിനും, വിശേഷിച്ചു അവസരം നിഷേധിക്കപ്പെടുന്ന താഴെത്തട്ടിലുള്ളവർക്കു ആനുപാതിക പങ്കാളിത്തം നൽകണമെന്നു ചൂണ്ടിക്കാട്ടുന്നതെന്ന
സേവാ സംഘം പ്രസിഡൻ്റ് അഡ്വ. എൻ. കെ. പ്രേമചന്ദ്രൻ, ജനറൽ സെക്രട്ടറി പി.പി. രാജൻ, ട്രഷറർ സുഗതൻ, ഡോ. എസ്. ലാലിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.