മൈ ഭാരതിന്റെ യുവജനസമ്പർക്ക പരിപാടി : ശിവഗിരി മഠം സന്ദർശിച്ചു
ശിവഗിരി കേന്ദ്രയുവജനമന്ത്രലയത്തിന്റെ സ്വയംഭരണ സ്ഥാപനമായ മൈ ഭാരത് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് പട്ടികജാതി യുവജനസമ്പർക്ക പരിപാടിയുടെ ഭാഗമായി 250-ഓളം യുവതി യുവാക്കൾ ഇന്നലെ ശിവഗിരി മഠത്തിൽ എ
ശിവഗിരി മഠത്തിൽ ആദ്യമായി എത്തിച്ചേർന്ന സംഘം മഹാസമാധി , വൈദികമഠം, റിഷാമണ്ഡപം , ബോധാനന്ദസ്വാമി സമാധിപീഠം എന്നിവിടങ്ങൾ സന്ദർശിച്ചു . ശ്രീനാരായണ ഗുരുദേവനെയും ശിവഗിരി മഠത്തെയും പറ്റി കേട്ടറിവ് മാത്രമുള്ള തങ്ങളിൽ ചിലർക്ക് ശിവഗിരി മഠം തങ്ങൾക്കു വളരെ ആകർഷകമായി എന്ന് അഭിപ്രായപ്പെട്ടു . ശിവഗിരി കുന്നിലെ പ്രകൃതി മനോഹാരിതയും വിവിധതരം വൃക്ഷങ്ങളെപ്പറ്റിയും വാചാലരായ ഇവർ ഇനിയും തങ്ങൾക്കു വരാൻ ആഗ്രഹമുള്ളതായും പറഞ്ഞു . ഗുരുപൂജപ്രസാദവും സ്വീകരിച്ചു ശിവഗിരി തീർത്ഥാടന ഓഡിറ്റോറിയത്തിൽ മഠത്തിലെ സ്വാമി ദേവാത്മാനന്ദ സരസ്വതിയുടെ പഠന ക്ലാസ്സിലും സംബന്ധിച്ചു വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർ അവതരിപ്പിച്ച വിവിധ പരിപാടികൾക്കും ശേഷമാണു സംഘം മടങ്ങിയത് .
മൈ ഭാരത് ഡെപ്യൂട്ടി ഡയറക്ടർ എൻ സുഹാസിന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തെ ശിവഗിരിയിൽ ഗുരുധർമ്മ പ്രചരണ സഭയുടെ യുവജനസഭ ജനറൽ കൺവീനർ അഡ്വ. സുബിത് എസ് ദാസ് , കൊല്ലം ജില്ലാ പ്രസിഡന്റ് എം എസ് മഹീന്ദ്രൻ, അഭിലാഷ് പ്രഭാകരൻ , ഡോക്ടർ രശ്മി , കാളിദാസൻ ഷിനു എന്നിവർ ചേർന്നു സ്വീകരിച്ചു.