ശിവഗിരി : കഥാപ്രസംഗകല ഉള്‍പ്പെടെ കേരളത്തിന്‍റെ ആത്മീയവും ഭൗതികവും സാംസ്കാരികവുമായ എല്ലാറ്റിനേയും പ്രോത്സാഹിപ്പിക്കുവാന്‍ ശിവഗിരി മഠം എക്കാലവും വര്‍ദ്ധിച്ച പിന്തുണ നല്‍കി വരുന്നതായി കഥാപ്രസംഗ കലാപോഷിണി സഭ സംസ്ഥാന പ്രസിഡന്‍റ് അഡ്വക്കേറ്റ് കെ.പി. സജിനാഥ് അഭിപ്രായപ്പെട്ടു.
കഥാപ്രസംഗകലയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷക്കാലമായി ശിവഗിരി മഠത്തില്‍ നടന്നു വരുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ഫെബ്രുവരി മാസ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവന്‍റെ അനുഗ്രഹം ഏറ്റുവാങ്ങി സത്യദേവന്‍ കേരളീയ മനസ്സുകളിലേക്ക് പകര്‍ന്നു നല്‍കിയ കഥാപ്രസംഗ കലയെ പ്രശസ്തരായ ഒട്ടേറെ കാഥികര്‍ ഏറ്റെടുത്തു വേദികളില്‍ പങ്കുവെച്ചപ്പോള്‍ സാമൂഹിക നവോത്ഥാന മേഖലയില്‍ വലിയ മാറ്റമാണ് വന്നുചേര്‍ന്നതെന്നും ഇന്നും നിരവധി പേരിലൂടെ കഥാപ്രസംഗകല സജീവ സാന്നിധ്യം ഉറപ്പാക്കുന്നു എന്നും സജീനാഥ് പറഞ്ഞു.
സ്വാമി വിരജാനന്ദ ഭദ്രദീപം തെളിച്ചു. ശിവഗിരി മഠം പി.ആര്‍.ഒ. ഇ. എം. സോമനാഥന്‍ അധ്യക്ഷത വഹിച്ചു. കാഥികന്‍ കല്ലട വി. വി കുട്ടി അനുസ്മരണം, ഗ്രന്ഥകാരന്‍ ഡോ. എന്‍ സുരേഷ് കുമാര്‍ നിര്‍വഹിച്ചു. വള്ളത്തോളിന്‍റെ മഗ്ദലന മറിയം കഥാപ്രസംഗം വി വി. ജോസ് കല്ലട അവതരിപ്പിച്ചു.
പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഷോ