

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ പ്രസിഡന്‍റ് സ്വാമി മാധവാനന്ദയുടെ 33 -ാമത് സമാധി ദിനം
ശിവഗിരി: ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ പ്രസിഡന്‍റ് സ്വാമി മാധവാനന്ദയുടെ 33 -ാമത് സമാധി ദിനം ആചരിച്ചു. സമാധിയില്‍ നടന്ന പ്രാര്‍ത്ഥനയിലും പുഷ്പാര്‍ച്ചനയിലും ധര്‍മ്മസംഘംട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ നേതൃത്വം നല്‍കി. സംന്യാസിമാരും ബ്രഹ്മചാരിമാരും മാധവാനന്ദ സ്വാമികളുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. സ്വാമിയുടെ ചിത്രം ശിവഗിരി മഠത്തില്‍ വച്ച് ബന്ധുക്കള്‍ ഋതംഭരാനന്ദ സ്വാമിയ്ക്ക് കൈമാറി. മഹാസമാധിയിലും പ്രാര്‍ത്ഥന നടന്നു. അന്നദാനവും ഉണ്ടായിരുന്നു.