Sivagiri

ശിവഗിരി : കഥാപ്രസംഗകല നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയെന്ന് ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് അംഗം സ്വാമി സുകൃതാനന്ദ അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ നിലനിന്നിരുന്ന ജീര്‍ണ്ണതകളെ തുറന്നു കാട്ടുന്നതില്‍ കഥാപ്രസംഗത്തിന് വലിയ പങ്കുവഹിക്കാന്‍ ആയെന്ന് സ്വാമി പറഞ്ഞു. കഥാപ്രസം

കലയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിന്‍റെയും കഥാപ്രസംഗകല പരിപോഷണ സമിതിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കഥാപ്രസംഗ ശതാബ്ദി ആഘോഷ ജനുവരി മാസ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. ശിവഗിരി മഠം പി.ആര്‍.ഒ ഇ.എം. സോമനാഥന്‍ അധ്യക്ഷത വഹിച്ചു. അന്തരിച്ച കാഥികന്‍ ചേര്‍ത്തല ബാലചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം കാഥികന്‍ രാജീവ് നരിക്കല്‍ നിര്‍വഹിച്ചു. ജി. പ്രസാദ് കുമാര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സോണി ജി ചിറവിള, കണ്‍വീനര്‍ അജയകുമാര്‍. എസ്. കരുനാഗപ്പള്ളി, ജി. മനോഹര്‍ എന്നിവര്‍ പ്രസംഗിച്ചു. കഥാപ്രസംഗ കലോത്സവ ജേതാവ് ഐശ്വര്യ രാജിന്‍റെ കഥാപ്രസംഗവും ഉണ്ടായിരുന്നു.