വളരെയേറെ ആധ്യാത്മിക ആചാര്യന്മാർക്ക് ജന്മം നൽകുവാൻ ഭാരതത്തിന് ആയെന്നും മറ്റു രാജ്യങ്ങളിൽ ഇപ്രകാരം സംഘടിപ്പിച്ചതായി അറിയുന്നില്ല എന്നും കവടിയാർ കൊട്ടാരത്തിലെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി അഭിപ്രായപ്പെട്ടു.
93 -ാമതു ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി നടന്ന ആചാര്യ സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു . ഒരു വേള ശ്രീനാരായണ ഗുരുദേവൻ വിശ്രമിച്ചിരിക്കെ ഒരാൾ വന്നു അന്നത്തെ നാട്ടിലെവിഷമാവസ്ഥകൾ ഗുരുവിന് മുൻപിൽ അവതരിപ്പിച്ചപ്പോൾ നമ്മുടെ വിഷമങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്തുവാൻ രാജ കുടുംബത്തിൽ ഒരു ജനനം സംഭവിക്കുമെന്നായി ഗുരുദേവൻ. ചിത്തിരനാളിൽ പിന്നാലെ ജനിച്ച ചിത്തിര തിരുനാൾ മഹാരാജാവിന്റെ ജനനം മുന്നിൽ കണ്ടായിരുന്നു ത്രികാലജ്ഞാനിയായ ഗുരുദേവൻ ഈ വിധം അരുളി ചെയ്തത്. കാലം മുന്നോട്ടുപോകുമ്പോൾ പല ഗുരുക്കന്മാരും അവതരിക്കുന്നു. ദിവസവും ഡാൻസ് പരിശീലിപ്പിക്കുന്നവരും സംഗീതം അഭ്യസിപ്പിക്കുന്നവരും ഇന്ന് ഗുരുക്കന്മാരുടെ പട്ടികയിൽപ്പെടുന്നു. ഗുരു എന്ന വാക്ക് നാം കേൾക്കുമ്പോൾ മനസ്സിലാക്കേണ്ടത് അജ്ഞാനത്തിൽ നിന്നും ജ്ഞാനത്തിന്റെ മാർഗ്ഗത്തിലേക്ക് ജനതയെ നയിച്ച ഗുരുക്കന്മാരെയാണ്.ആ ഗണത്തിൽപ്പെട്ട ഗുരുക്കന്മാരിൽ മുൻനിരയിലാണ് ശ്രീനാരായണ ഗുരുദേവൻ എന്നും ഗൗരി ലക്ഷ്മിഭായി തുടർന്നുപറഞ്ഞു. ശിവഗിരിമഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു.
തുടർന്ന് ഓരോ ആചാര്യന്മാരെയും കുറിച്ച് വി